Tuesday, September 10, 2019

MIRACULOUS ESCAPE FOR TODDLER AFTER FALLING OFF A VEHICLE ON FOREST HIGHWAY IN KERALA


MIRACULOUS ESCAPE FOR TODDLER AFTER FALLING OFF A VEHICLE ON FOREST HIGHWAY IN KERALA
കൊടുംവനത്തിൽ പിഞ്ചുകുഞ്ഞ് ജീപ്പിൽനിന്നു വീണു;അത്ഭുതകരമായി  രക്ഷപ്പെട്ടു.

A toddler, who fell off a speeding vehicle on a forest highway in Idukki late on September 8 while her parents were asleep, had a miraculous escape, thanks to a group of alert forest officers and tribal watchers.Jolted by a loud wail that broke the silence of the calm night, a team led by section forest officers Jeethendranath and Sivadas, which manned the Rajamala checkpost closeby, rushed to find a child crawling on the road with bruises on her forehead and nose.
It later emerged that the girl fell from her mother’s lap at a sharp curve on the Munnar-Marayoor road that often witnessed wild animals, including elephants, moving across. The mishap occurred at the point where the road forked towards the checkpost that is the entry gate of the Eravikulam National Park.“We initially presumed the child to have been abandoned. It was only after examining the CCTV footage did we realise that she had fallen off the vehicle. Fortunately, she crawled towards the ticket counter, probably on seeing the light there,” Munnar Wildlife Warden R. Lekshmi said.
The unsettling footage, recorded at 9.42 p.m. on September 8, shows the baby crawling across the road and attempting to climb over a railing. Abandoning her efforts, she crawls around the railing and proceeds towards the check post.The child was soon rushed to a private hospital in Munnar where she was administered first-aid. By then, the Munnar police relayed information of the rescued child to all nearby police stations.
Her parents, Satheesh and Sathyabhama, realised her absence only an hour later when they had neared their house in Kambilikandam, around 40 kilometres away. The family and their relatives were apparently on their way back from a pilgrimage to Palani.The panic-stricken couple rushed to the Velathooval police station nearby, where they were duly informed that their child was in safe hands.The toddler was reunited with her parents by around 1 a.m. after their identities were confirmed and the child’s health condition was ascertained as satisfactory, Munnar Sub-Inspector Santhosh K.M. said.
അമ്മയുടെ മടിയിലിരുന്ന ഒരുവയസ്സുകാരി ജീപ്പിൽനിന്ന് റോഡിലേക്ക് വീണതറിയാതെ കുടുംബം യാത്രചെയ്തത് 40 കിലോമീറ്റർ. ഇടുക്കി രാജമലയിലെ അഞ്ചാംമൈൽ ചെക്ക്പോസ്റ്റിനുസമീപം ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.സന്ധ്യകഴിഞ്ഞാൽ പുലിയും കാട്ടാനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന മേഖലയാണിവിടം. വനംവകുപ്പിന്റെ കെട്ടിടത്തിലെ വെളിച്ചംകണ്ട ഭാഗത്തേക്ക് ഇഴഞ്ഞുവന്ന കുട്ടിയെ, കരച്ചിൽ ശബ്ദംകേട്ടെത്തിയ ജീവനക്കാർ രക്ഷപ്പെടുത്തി.
വെള്ളത്തൂവൽ മുള്ളരിക്കുടി താന്നിക്കൽ സ്വദേശികളായ ദന്പതിമാരുടെ മകളാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. പഴനി തീർഥാടനം കഴിഞ്ഞു മടങ്ങവേ, അമ്മയുടെ മടിയിലിരുന്ന കുഞ്ഞ് വളവുതിരിയുന്നതിനിടെയാണ് റോഡിലേക്കുവീണത്. അമ്മയും വാഹനത്തിലുള്ള മറ്റുള്ളവരും ഉറക്കത്തിലായതിനാൽ കുട്ടിയെ നഷ്ടപ്പെട്ടത് അറിഞ്ഞില്ല. മുള്ളരിക്കുടിയിലെ വീട്ടിലെത്തി ബാഗുകൾ എടുത്തുവെച്ചശേഷമാണ് കുഞ്ഞില്ലെന്ന വിവരം അറിയുന്നത്.
കൊടുംവളവുകളും കൊക്കകളും നിറഞ്ഞ വനമേഖലയാണ് തലയാർമുതൽ കന്നിമല ഫാക്ടറിവരെയുള്ള പ്രദേശം. ഒരു മീറ്റർ മാറിയാണ് കുഞ്ഞ് വീണതെങ്കിൽ സമീപത്തെ പുഴയിൽ പതിക്കുമായിരുന്നു. വീഴ്ചയിൽ തലയ്ക്കും കൈയ്ക്കും നേരിയ പരിക്കേറ്റ കുട്ടി ഏതാനും നിമിഷത്തെ അന്ധാളിപ്പിനുശേഷമാണ് വനംവകുപ്പിന്റെ കെട്ടിടത്തിനടുത്തേക്ക് ഇഴഞ്ഞുവന്നത്.
ദൃശ്യങ്ങൾ വനംവകുപ്പിന്റെ നിരീക്ഷണക്യാമറയിലും പതിഞ്ഞിട്ടുണ്ട്. കരച്ചിൽകേട്ട് വനംവകുപ്പിന്റെ രാജമല സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.പി. ശിവദാസ്, ബീറ്റ് ഓഫീസർ എം. ജിതേന്ദ്രനാഥ്‌, വാച്ചർ വിശ്വനാഥൻ കൈലേശ് എന്നിവർ ഓടിച്ചെന്ന് കുഞ്ഞിനെയെടുത്തു. സ്ഥലത്തെത്തിയ വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ കുഞ്ഞിനെ ഉടൻ ടാറ്റാആശുപത്രിയിലെത്തിച്ചു.

ഇതിനിടെ കുട്ടിയെ നഷ്ടപ്പെട്ട വിവരം വീട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് കുഞ്ഞിനെ രാജമലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കിട്ടിയ വിവരം അറിയുന്നത്. ടാറ്റാ ടീ ആശുപത്രിയിലെത്തിയ മാതാപിതാക്കൾക്ക്, വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി, മൂന്നാർ എസ്.. കെ.എൻ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ കുഞ്ഞിനെ തിങ്കളാഴ്ച വെളുപ്പിന് ഒന്നരയോടെ കൈമാറി. കുഞ്ഞ് മറ്റെവിടെയെങ്കിലുമാണ് വീണതെങ്കിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിനോ കൊക്കയിൽ വീഴുന്നതിനോ ഇടയാകുമായിരുന്നെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തില്മാതാപിതാക്കള്ക്കെതിരെ പോലീസ് കേസെടുത്തു. അശ്രദ്ധമായി കുഞ്ഞിനെ കൈകാര്യം ചെയ്തതിന് ജുവൈനല്ജസ്റ്റിസ് നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്ചുമത്തിയാണ് മൂന്നാര്പോലീസ് കേസ് രജിസ്റ്റര്ചെയ്തത്.
കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത മാതാപിതാക്കള്ക്കുണ്ടായിരുന്നു. എന്നാല്ഇക്കാര്യത്തില്മാതാപിതാക്കള്വീഴ്ച വരുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തതെങ്കിലും പോലീസ് തിടുക്കത്തില്നടപടി സ്വീകരിച്ചേക്കില്ലെന്നാണ് വിവരം. സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചശേഷം മാത്രമേ തുടര്നടപടികള്സ്വീകരിക്കുകയുള്ളു.കുഞ്ഞിന്റെ അമ്മ ചില മരുന്നുകള്കഴിച്ചിരുന്നതായും അതിനാല്ഉറങ്ങിപ്പോയെന്നുമാണ് മാതാപിതാക്കള്പോലീസിന് നല്കിയ മൊഴി.ഇക്കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്സംസ്ഥാന ബാലാവകാശ കമ്മീഷന്ജില്ലാ കളക്ടറോടും പോലീസ് മേധാവിയോടും റിപ്പോര്ട്ട് തേടിയിരുന്നു

Prof. John Kurakar

No comments:

Post a Comment