CHANDRAYAN-2 ISRO CONFIRMS
COMMUNICATION LOST WITH VIKRAM LANDER
ചന്ദ്രയാനിൽനിന്നുള്ള സിഗ്നൽ നഷ്ടമായത് 2.1 കി.മീ. മുകളിൽവെച്ച്. ഭാരതത്തിൻറെ സ്വപ്നം
തെന്നിമാറി
തൊട്ടു, തൊട്ടില്ല; ചന്ദ്രനു തൊട്ടരികെ ആശയവിനിമയം നഷ്ടമായി ചന്ദ്രയാൻ–2

Sivan, a 62-year-old rocket scientist from Tamil Nadu,
became the ninth chief of Isro in January 2018 after taking over from AS Kiran
Kumar.Born to a farmer in Tarakkanvillai village in Kanyakumari district, Sivan
studied in a local government school. Sivan, who is known for his contribution
in the development of cryogenic engines, was earlier the Director of Vikram
Sarabhai Space Centre.Sivan's uncle A Shanmugavel said the rocketman was the
first graduate in the family and that he is a self-made man. Sivan never went
to any tuition or coaching classes, his uncle added. He later graduated from ST
Hindu College in Nagercoil.
In the 1980s, Sivan finally completed his bachelor's
degree in aeronautical engineering from Madras Institute of Technology and
later completed his masters in aerospace engineering from IISC, Bengaluru. He
later completed his PhD from IIT Bombay in 2006 and also holds an honorary
doctorate in science from Sathyabama University.Sivan joined Isro in 1982.
Sivan has been a part of many projects including the Polar Satellite Launch
Vehicle (PSLV) project. His contributions to the project were significant as he
helped in the planning, designing, integration and analysis of the mission.
During his 3-decade long career, Sivan has been a part
of many prestigious missions including GSLV, PSLV, GSLV MkIII apart from being
a project director of GSLV rocket.Sivan has been awarded many times for his
contributions in the field of space research including Shri Hari Om Ashram
Prerit Dr Vikram Sarabhai Research Award in 1999, ISRO Merit Award in 2007, and
Dr. Biren Roy Space Science Award in 2011.
It should be noted that Sivan is also a Fellow of
National Academy of Engineering, Indian Systems Society for Science and
Engineering, Aeronautical Society of India, and Systems Society of India. Sivan
has also published a book titled Integrated Design for Space Transportation
System in 2015.During his tenure as Isro chairman, he oversaw two key
missions-Chandrayaan-2 and the developmental flight of the Geosynchronous
Satellite Launch Vehicle (GSLV-MK3).

Chandrayaan-2 was an ISRO mission comprising an orbiter
and a soft lander Vikram and a rover Pragyan. According to the ISRO, the
primary objective of Chandrayaan-2 was to demonstrate the ability to soft-land
on the lunar surface and operate a robotic rover on the surface. Other scientific
objectives of the Chandrayaan-2 mission were - studies of mineralogy, lunar
topography, the lunar exosphere, elemental abundance, and signatures of
hydroxyl and water ice.It was an opportunity for India to become the fourth
country in the world to make a soft landing on the moon. It would have been a
huge technological achievement for ISRO and India that could pave the way for
future Indian space missions.
Another significance of Chandrayaan-2 is that it was
for the first time in India’s space mission history when two women scientists
led the expedition. Scientists Muthaya Vanitha, the project director, and Ritu
Karidhal, the mission director were the brains behind the Chandrayaan-2
mission.

India’s Chandrayaan-2 mission was the cheapest lunar
mission ever. The cost of the project was about Rs. 978 crores including the
cost of orbiter, lander, rover, navigation and ground support network.
Geo-stationary Satellite Launch Vehicle's (GSLV) cost was around 375 crores. India’s
Moon mission was a completely indigenous project.
As per the announcement of ISRO Chairman K Sivan,
scientists will analyze the data sent by Chandrayaan-2. Once this data was
explained only then the next plan will be made. However, ISRO was planning to
launch Gaganyaan mission soon after the accomplishment of Chandrayaan-2.
Ganganyaan mission aims to bring three Indians to space.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമായ ചന്ദ്രയാൻ-2ന് ലക്ഷ്യം കാണാനായില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അടുത്തുവരെയെത്തി പ്രതീക്ഷ പകർന്ന വിക്രം ലാൻഡർ, മുൻനിശ്ചയിച്ച പാതയിൽനിന്ന് തെന്നിമാറുകയായിരുന്നു. ബെംഗളൂരു പീനിയയിലെ ഐ.എസ്.ആർ.ഒ. ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ (ഇസ്ട്രാക്ക്) അതുവരെ കൈയടികളോടെ കാത്തിരുന്ന ഗവേഷകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള പ്രമുഖരെയും കോടിക്കണക്കിന് ഇന്ത്യക്കാരെയും നിരാശയിലാഴ്ത്തി ദൗത്യം ലക്ഷ്യത്തിൽനിന്നകന്നു.‘ഇസ്ട്രാക്കി’ൽനിന്നാണ് ലാൻഡറിനാവശ്യമായ നിർദേശങ്ങൾ നൽകിയത്. ചന്ദ്രനിൽനിന്നുള്ള ഏറ്റവുംകുറഞ്ഞ ദൂരമായ 35 കിലോമീറ്ററെത്തിയപ്പോൾ ഇറങ്ങുന്നതിനുള്ള കമാൻഡ് നൽകി. പുലർച്ചെ 1.38-ന് ചന്ദ്രോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ മുകളിലായിരുന്നു വിക്രം. പത്തുമിനിറ്റുകൊണ്ട് മുൻനിശ്ചയപ്രകാരം ചന്ദ്രന് 7.4 കിലോമീറ്റർ അടുത്തേക്ക് റഫ് ലാൻഡിങ്ങിലൂടെ ലാൻഡറിനെ താഴ്ത്തി. ചരിഞ്ഞപാതയിൽ സഞ്ചരിച്ചിരുന്ന ലാൻഡറിനെ കുത്തനെ ഇറക്കേണ്ട ഫൈൻ ലാൻഡിങ് ഘട്ടമായിരുന്നു അടുത്തത്. പൊടുന്നനെ വിക്രമിൽനിന്നുള്ള സിഗ്നൽ നഷ്ടപ്പെട്ടു.
ഇന്നോളമുള്ള ചാന്ദ്രദൗത്യങ്ങളൊന്നും തൊട്ടിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങാനായിരുന്നു ഐ.എസ്.ആർ.ഒ. പദ്ധതിയിട്ടിരുന്നത്. പര്യവേക്ഷണവാഹനം ചന്ദ്രനിൽ പതിയെ ഇറക്കുന്ന (സോഫ്റ്റ് ലാൻഡിങ്) നാലാമത്തെ രാജ്യമാവുകയെന്ന ഇന്ത്യയുടെ സ്വപ്നവും അവസാന നിമിഷം തെന്നിമാറി. ദക്ഷിണധ്രുവത്തിലെ മാൻസിനസ്-സി, സിംപീലിയസ്-എൻ എന്നീ ഗർത്തങ്ങൾക്കിടയിൽ 22.8 ഡിഗ്രി കിഴക്കായാണ് ലാൻഡർ ഇറങ്ങേണ്ടിയിരുന്നത്. ഇതിലേക്ക് കൃത്യമായി എത്തിക്കൊണ്ടിരുന്ന ലാൻഡർ പെട്ടെന്ന് ഗതിമാറുകയായിരുന്നു.
ആകാംക്ഷയും ഉത്കണ്ഠയും നിറഞ്ഞ മണിക്കൂറുകൾ പിന്നിട്ടാണ് ചന്ദ്രയാൻ-2ന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിനടുത്തെത്തിയത്. അവസാനനിമിഷങ്ങൾ അനിശ്ചിതത്വത്തിന്റേതാണെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ആ ആശങ്ക സത്യമായി മാറി.സിഗ്നൽ നഷ്ടമായത് മറ്റു ശാസ്ത്രജ്ഞരുമായി സംസാരിച്ച് സ്ഥിരീകരിച്ച ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പ്രധാനമന്ത്രിയുടെ അരികിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. അല്പനേരം നിരാശനായി ഇരുന്ന പ്രധാനമന്ത്രി 1.58-ന് ഇസ്ട്രാക്കിൽനിന്ന് മടങ്ങി.
ജൂലായ് 22-ന് ഉച്ചതിരിഞ്ഞ് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽനിന്നാണ് ചാന്ദ്രയാൻ-2 യാത്ര തുടങ്ങിയത്. ജി.എസ്.എൽ.വി. മാർക്ക്-3യെന്ന ‘ബാഹുബലി’യുടെ ചിറകിലായിരുന്നു ആ സ്വപ്നയാത്ര. 23 ദിവസം ഭൂമിയെ ചുറ്റി, 18 നാൾ ചന്ദ്രനെ വലംവെച്ചാണ് ചന്ദ്രയാൻ-2 ദക്ഷിണധ്രുവത്തോട് അടുത്തത്.
‘ചന്ദ്രയാൻ-2ലെ വിക്രം ലാൻഡർ 2.1 കിലോമീറ്റർ ചന്ദ്രോപരിതലത്തിന് അടുത്തുവരെ എത്തിയതായിരുന്നു. പിന്നീട്, ആശയവിനിമയബന്ധം നിലയ്ക്കുകയായിരുന്നു. കാരണങ്ങൾ പരിശോധിച്ചുവരുന്നു’’ -ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു.
‘‘നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടുകയുമരുത്, ഇനിയും ശ്രമം തുടരും. നമ്മൾ വിജയം നേടുകതന്നെ ചെയ്യും’’
-പ്രധാനമന്ത്രി നരേന്ദ്രമോദി ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവനോടും സഹപ്രവർത്തകരായ ശാസ്ത്രജ്ഞരോടുമായി പറഞ്ഞു. ഇതുവരെ കൈവരിച്ചത് വലിയനേട്ടങ്ങൾ തന്നെയാണ്. ഈ പരിശ്രമങ്ങൾ ഇനിയും തുടരും. ഞാനും രാജ്യവും നിങ്ങളോടൊപ്പമുണ്ട്.- അദ്ദേഹം കൂട്ടിച്ചേർത്തു.
നിശ്ചയിച്ചപാതയിൽ നിന്ന് വ്യതിചലിച്ച് ചന്ദ്രയാൻ-2ന്റെ ഭാഗമായ വിക്രം ലാൻഡർ സഞ്ചരിച്ചുവെന്നത് സ്ഥിരീകരിച്ചെങ്കിലും കൃത്യമായി എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായിട്ടില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അടുത്തുവരെ എത്തിയ ലാൻഡർ എവിടേയെങ്കിലും ഇടിച്ചിറങ്ങിയോ മറ്റെവിടേയെങ്കിലും വിജയകരമായി ഇറങ്ങിയോ ചന്ദ്രനിലെ ഗർത്തങ്ങളിലെവിടെയെങ്കിലും പെട്ടുപോയോ എന്നീ മൂന്ന് സാധ്യതകളാണ് ശാസ്ത്രജ്ഞർ സംശയിക്കുന്നത്. സുരക്ഷിതമായി ഇറങ്ങിയെങ്കിൽ പിന്നീട് സിഗ്നൽ ലഭിക്കാനും സാധ്യതയുണ്ട്.
ചന്ദ്രയാന്‍ രണ്ട് ദൗത്യം സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം ബെംഗളൂരുവിലെ ഐഎസ് ആര് ഒ കേന്ദ്രത്തില്‍ നടന്നത് വികാരനിര്‍ഭരമായ രംഗങ്ങള്‍. രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി മടങ്ങാനൊരുങ്ങവേ യാത്ര അയക്കാന്‍ എത്തിയ ഐ.എസ്.ആര്.ഒ ചെയര്മാന് കെ.ശിവന് വിതുമ്പി. ഇതു കണ്ട പ്രധാനമന്ത്രി അദ്ദേഹത്തെ മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ചു. ഇത് ചുറ്റും നിന്നവരെയെല്ലാം സങ്കടത്തിലാക്കി.
ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ ലക്ഷ്യം കാണാത്തതാണ് ഐ.എസ്.ആര്.ഒ ചെയര്‍മാനെ സങ്കടത്തിലാക്കിയത്. രാജ്യം മുഴുവനും ഐ.എസ്.ആര്.ഒയ്ക്കൊപ്പമുണ്ടെന്നും ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കുന്നുവെന്നും പറഞ്ഞായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ഇതിന് മണിക്കൂറുകള്‍ക്കു ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ദൗത്യത്തിന് സാക്ഷിയാകാനാണ് പ്രധാനമന്ത്രി ഐ.എസ്.ആർ.ഒ കേന്ദ്രത്തിലെത്തിയത്. നാം ഇനിയും മുന്നോട്ടു പോവുകയും വിജയത്തിന്റെ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്യും. നമ്മുടെ ശാസ്ത്രജ്ഞരോട് എനിക്ക് ഒന്നേ പറയാനുള്ളു- ഇന്ത്യ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ വ്യത്യസ്തരായ പ്രൊഫഷണലുകളാണ്. രാജ്യപുരോഗതിക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കുന്നവരാണ് നിങ്ങള്‍. ഇന്ത്യക്ക് ആദരവ് ലഭിക്കാന്‍ വേണ്ടി ജീവിക്കുന്നവരാണ് നിങ്ങള്‍. ഞാന്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു- പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞരാത്രിയിലെ നിങ്ങളുടെ മാനസികാവസ്ഥ എനിക്ക് മനസിലാക്കാന്‍ സാധിക്കും. നിങ്ങളുടെ മുഖത്തെ ദുഃഖം എനിക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്- പ്രസംഗത്തിനിടെ മോദി പറഞ്ഞു. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി രാജ്യം മുഴുവനും നിരാശയിലാണ്. ഏവരും നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒപ്പം നില്‍ക്കുകയാണ്. നമ്മുടെ ബഹിരാകാശദൗത്യത്തെ കുറിച്ച് നമുക്ക് അഭിമാനമാണ്. ചന്ദ്രനിലെത്താനുള്ള നിശ്ചയദാര്‍ഢ്യം ഇന്ന് കൂടുതല്‍ കരുത്തുള്ളതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒ സംഘം കഠിനാധ്വാനം ചെയ്തു, ഒരുപാടു ദൂരം സഞ്ചരിച്ചു, ഈ പാഠമാണ് നമ്മോടൊപ്പം ഉണ്ടാകേണ്ടത്. ഇക്കാര്യം ഇനി മുതൽ നമ്മളെ കൂടുതൽ കരുത്തരാക്കും. തിളക്കമാർന്ന നാളെയാണു കാത്തിരിക്കുന്നത്. ശാസ്ത്രത്തിൽ തോൽവിയെന്നത് ഇല്ല. പരീക്ഷണങ്ങൾക്കും ശ്രമങ്ങൾക്കുമാണ് അവിടെ സ്ഥാനമെന്നും ബെംഗളുരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യ സ്വന്തമായി നിർമിച്ച ക്രയോജനിക് എൻജിൻ ഉപയോഗിച്ച് ഒരേസമയം 104 ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചപ്പോഴും പുഞ്ചിരിയുമായി ഒരാൾ നിന്നു– ഡോ. കെ.ശിവൻ. 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച മികവുമായി ഇസ്റോ ചെയർമാനായി അധികാരമേറ്റ ശിവൻ ചന്ദ്രയാൻ–2
ദൗത്യവും
വിജയാകാശത്താണു വിക്ഷേപിച്ചത്. ശിവൻ എന്നാൽ മംഗളകരമായത്, സത്യമായത്, സുന്ദരമായത് എന്നെല്ലാമാണ് അർഥം. ഉപഗ്രഹങ്ങളെ കൃത്യമായി ബഹിരാകാശത്ത് എത്തിക്കാൻ ശേഷിയുള്ള വിക്ഷേപണ വാഹനങ്ങൾ നിർമിക്കുന്നതിൽ വിദഗ്ധൻ. അണിയറയിൽ ഒരുങ്ങുന്ന ചൊവ്വാദൗത്യവും സൗരദൗത്യവും മംഗളകരമാക്കാനും ഈ ചെയർമാനു സാധിക്കുമെന്നു രാജ്യം വിശ്വസിക്കുന്നു.
Prof. John Kurakar
No comments:
Post a Comment