Wednesday, December 25, 2019

നിയമം കയ്യിലെടുക്കുന്ന ആൾകൂട്ടം



നിയമം കയ്യിലെടുക്കുന്ന ആൾകൂട്ടം
ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ ആയിരങ്ങൾ ഭാരതത്തിലുണ്ട്  .നിയമം കയ്യിലെടുക്കാൻആൾക്കൂട്ടത്തിന് ആര്  അനുമതി നൽകി .പാവപ്പെട്ടവൻറെ ഈ  ദാരുണ മരണങ്ങൾ നൂറ്റാണ്ടുകൾക്കു പിന്നിലെ പ്രാകൃതകാലത്തിലേക്കു നമ്മുടെ രാജ്യത്തെ  കൊണ്ടുപോകുകയാണ് .സാക്ഷരതയുടെയും  സംസ്‌കാരത്തിന്റെയും പുരോഗമന ചിന്തയുടെയും പേരിൽ അഭിമാനംകൊള്ളുന്ന കേരളത്തിലും ആൾകൂട്ടകൊലപാതകങ്ങൾ കുറവല്ല .മധ്യപ്രദേശില്‍ വീണ്ടും വീണ്ടും  ആ.ള്‍ക്കൂട്ട ആക്രമണം. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയേയും പുരുഷനേയും മറ്റൊരു സ്ത്രീയേയും മരത്തില്‍ കെട്ടിയിട്ടാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്.വിവാഹിതയായ മറ്റൊരു സ്ത്രീയുമായി നാടുവിടാന്‍ യുവാവ് ശ്രമിച്ചതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ടം ഇയാളെയും കുടുംബാംഗങ്ങളെയും കെട്ടിയിട്ട് മര്‍ദ്ദിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
പശുവിനെ കൊണ്ടുപോയി എന്നുപറഞ്ഞ് രാജസ്ഥാനിലെ ആൾവാറിൽ അക്ബർ ഖാൻ എന്ന യുവാവിനെ ആൾകൂട്ടം അടിച്ചുകൊന്നു. തൊട്ടടുത്ത ദിവസം മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിൽ മനോരോഗിയായ യുവതിയെ ജനക്കൂട്ടം അടിച്ചുകൊന്നു. ഇന്ന് ഇന്ത്യയിൽ ആൾകൂട്ട കൊലപാതകങ്ങൾ. ലോകത്തിനുമുന്നിൽ ഇന്ത്യാ മഹാരാജ്യം നാണം കെടുമ്പോഴും ദിവസേന  ഇത്  ആവർത്തിക്കുന്നു ആൾക്കൂട്ടത്തിന്റെ ഈ നീതി നടപ്പാക്കൽ. പരിധി വിടുന്നു എന്ന് മനസ്സിലായതുകൊണ്ടാവണം ആൾക്കൂട്ട കൊലപാതകൾക്കെതിരെ നിയമം നിർമിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രത്യേക മന്ത്രിതല സമിതിയെ നിയോഗിച്ചത്.
പലപ്പോഴും  വിവേകമല്ല, വികാരമാണ് എപ്പോഴും ആൾക്കൂട്ടങ്ങളെ നയിക്കുന്നത്. ചെയ്യുന്ന പ്രവൃത്തി തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാവും ആൾക്കൂട്ടങ്ങൾ കൊലപാതകങ്ങളും അക്രമങ്ങളും നടത്തുക. മാത്രമല്ല, പിടിക്കപ്പെടില്ലെന്നും, പിടിച്ചാൽ തന്നെ രക്ഷപ്പെടാമെന്നുമുള്ള വിശ്വാസവും അവരെ നിയമം കയ്യിലെടുക്കാൻ പ്രേരിപ്പിക്കുന്നു.പക്ഷെ ഇന്ത്യയിൽ ഇന്ന് നടന്നുവരുന്ന ആൾകൂട്ട കൊലപാതകങ്ങൾ മിക്കതും ആസൂത്രിതമാണെന്ന് കണ്ടെത്തിയിരിക്കെ അവയെ അമർച്ച ചെയ്യാൻ കർശനമായ നിയമം അനിവാര്യമാണുതാനും. എന്നാൽ തങ്ങൾക്കിഷ്ടമില്ലാത്തവരെ സംഘടിതമായി അക്രമിക്കാനും വകവരുത്താനും ഒരു മടിയുമില്ലാത്ത നേതാക്കാൾ നമ്മുടെ നാട്ടിലുണ്ട് .  ഒരു മുസ്‌ലിം പശുവിനെയോ കാളയെയോ കൊണ്ടുപോയാൽ അയാൾ കൊല്ലപ്പെടാൻ മാത്രമുള്ള കുറ്റക്കാരനായി മാറുന്നു. അല്ലെങ്കിൽ അയാളുടെ കൈവശമോ, വീട്ടിലോ ബീഫ് ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ മതി. ഉത്തർ പ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ ആൾക്കൂട്ടം വീടുകയറി ആക്രമിച്ച് അടിച്ചുകൊന്നത് ഫ്രിഡ്ജിൽ പശുവിറച്ചി സൂക്ഷിച്ചിരിക്കുന്നു എന്ന് പറഞ്ഞാണല്ലോ. ആൾകൂട്ട അക്രമങ്ങൾ പെരുകുന്നു എന്നതിനേക്കാൾ അതിനോട് രാജ്യത്തെ സർക്കാരും ഭരണ, രാഷ്ട്രീയ നേതാക്കളും പുലർത്തുന്ന നിസംഗതയാണ് ഏറെ ആപൽക്കരമായിരിക്കുന്നത്.
 ഇത് വെറും നിസംഗതയല്ല, അക്രമികൾക്ക് പ്രോൽസാഹനമായി മാറുകയാണ്.സർക്കാരിന്റെ ഈ നയം പോലീസ് നടപടികളിലും പ്രതിഫലിക്കുന്നു. ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ആൾകൂട്ട കൊലപാതകങ്ങൾ നടത്തുന്നവരെ മാത്രമല്ല, അവർക്ക് പരസ്യമായും സോഷ്യൽ മീഡിയയിലും പിന്തുണയും പ്രോൽസാഹനവും നൽകുന്ന എല്ലാവർക്കും കടുത്ത ശിക്ഷ നൽകും വിധത്തിലുള്ള നിയമം കൊണ്ടുവരുകയും അത് കർശനമായി നടപ്പാക്കുകയും ചെയ്താലേ ഇത്തരം സംഭവങ്ങൾക്ക് അറുതിവരുത്താനാവൂ.തിരുവനന്തപുരം കോവളത്ത് മോഷ്ടാവെന്ന് ആരോപിച്ച് ഒരു സംഘം മർദിക്കുകയും പൊള്ളലേൽപിക്കുകയും ചെയ്ത അജേഷിന്റെയും കൊട്ടാരക്കരയിൽ സദാചാര ഗുണ്ടാ ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ജി.അനിൽകുമാറിന്റെയും മരണങ്ങളിൽ കേരളീയ സമൂഹം തലതാഴ്ത്തുകതന്നെ വേണം. നിയമം കയ്യിലെടുത്ത് അക്രമത്തിനു മുതിരാൻ ആൾക്കൂട്ടത്തിനു ധൈര്യമുണ്ടാകുന്നതു നാടിന്റെ അധോഗതി കുറിക്കുന്നു.  ഉടുമുണ്ടുരിഞ്ഞു കൈകൾ ചേർത്തുകെട്ടിയ നിലയിൽ, നിസ്സഹായനായി ആൾക്കൂട്ട മർദനമേൽക്കേണ്ടിവന്ന മധുവിന്റെ ദുർവിധി ഇനിയൊരിക്കലും ഇവിടെ ആവർത്തിക്കില്ലെന്നു നാം കരുതിയതാണെങ്കിലും പിന്നെയും സമാന അരുംകൊലകൾ ഉണ്ടാവുന്നതെന്തുകൊണ്ടാണ്? കൊല്ലം ജില്ലയിലെ അഞ്ചലിൽ കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചു നാട്ടുകാർ തല്ലിച്ചതച്ച ബംഗാളി തൊഴിലാളിക്കു ദാരുണാന്ത്യമുണ്ടായത് കഴിഞ്ഞ വർഷം ജൂലൈയിലാണ്.
പോക്കറ്റടിച്ചെന്ന് ആരോപിച്ചു രഘു എന്ന യുവാവിനെ പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ അടിച്ചുകൊന്നത് എട്ടു വർഷംമുൻപു കേരളത്തെയാകെ ഞെട്ടിച്ചതാണ്. പൊലീസിന്റെ ശ്രദ്ധയും സാന്നിധ്യവും വേണ്ട ഇടത്ത്, വേണ്ടസമയത്ത് അതില്ലാത്തതുകൊണ്ടുകൂടിയാണ് ഇത്തരം ‘ജനകീയ ഗുണ്ടകളുടെ അഴിഞ്ഞാട്ടമുണ്ടാകുന്നത്. ആൾക്കൂട്ടമായാൽ എന്തും ചെയ്യാമെന്ന പ്രവണത ഏറിവരുന്നത് ആശങ്കയോടെയേ പരിഷ്കൃത സമൂഹത്തിനു കാണാനാവൂ. ഇത്തരം ആളുകളുടെ കയ്യിലകപ്പെടുന്ന വ്യക്തി കുറ്റം ചെയ്‌തിട്ടുണ്ട് എന്നാണു വാദമെങ്കിൽ അതു പരിശോധിക്കാനും ഉറപ്പുവരുത്താനും നടപടിയെടുക്കാനും ശിക്ഷ വിധിക്കാനുമൊക്കെ ഈ നാട്ടിൽ പൊലീസും കോടതിയും സർക്കാരുമുണ്ട്.ആൾക്കൂട്ട അക്രമങ്ങൾ നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താനും സർക്കാരിനു കഴിയണം.

പ്രൊഫ്. ജോൺ കുരാക്കാർ

‘സമാധാനം നടത്തുന്നവർ ഭാഗ്യവാന്മാർ,അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും’


സമാധാനം നടത്തുന്നവർ ഭാഗ്യവാന്മാർ,അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും
സമാധാനം നടത്തുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടുംഎന്നുമുള്ള യേശു ക്രിസ്തുവിൻറെ വാക്യങ്ങളാണ് ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തം . ഇന്ന് ക്രിസ്തുമസ് ദിനമാണ്.  ലോകത്ത് മുഴുവൻ മനുഷ്യരാശിക്കും ശാന്തിയും സമാധാനവും പുലരണമെന്നാഗ്രഹിച്ച ഒരു വലിയ പിറവിയുടെ ഓർമപ്പെരുന്നാൾ. ആ ഓർമതന്നെ സന്തോഷം പകരുന്നതാണ്. ദൈവം മനുഷ്യനായി തീർന്ന പെരുന്നാളാണ്  ഇന്ന് ..ശാന്തിയും സമാധാനവും വെറുതേ ഉണ്ടാകില്ല. അതു നീതിയോടൊപ്പം മാത്രമേ സംഭവിക്കൂ. ലോകമെങ്ങും  അസമത്വവും അസന്തുഷ്ടിയുമാണ് നമുക്കു പെട്ടെന്നുതന്നെ കാണാൻ കഴിയുന്നത്.
രാജ്യത്തിനുള്ളിൽ സംഘർഷം , മതത്തിനുള്ളിൽ സംഘർഷം , എന്തിന് സഭയ്ക്കുള്ളിൽ പോലും സംഘർഷം നടമാടുകായാണ് . നീതിയും ന്യായവും ഹനിക്കപ്പെടുന്നു . നിയമം അനുസരിക്കാൻ മനുഷ്യൻ തയാറാകുന്നില്ല .നീതിക്കുവേണ്ടി പോരാടുന്നവർ ആക്രമിക്കപ്പെടുന്നു ,കൊല്ലപ്പെടുന്നു. .യുദ്ധവും പട്ടിണിയും ഇല്ലാതാക്കുന്നതിൽ മനുഷ്യരാശി ഇപ്പോഴും വിജയം കണ്ടിട്ടില്ല. സ്ത്രീത്വം എവിടെയും അപമാനിക്കപ്പെടുന്നു. മതങ്ങൾ തമ്മിലുള്ള സ്പർധ പെരുകുന്നു.മനുഷ്യർക്ക്  നീതി ലഭിക്കാത്ത ലോകത്ത് എങ്ങനെയാണ് ശാന്തിയും സമാധാനവും ഉണ്ടാവുക? കയ്യൂക്കുള്ളവൻ നിയമം കയ്യിലെടുക്കുന്നു . നീതി നടപ്പിലാക്കേണ്ടവർ ഇരുട്ടിൽ തപ്പുന്നു .യേശു ക്രിസ്തുകാണിച്ചു തന്ന വഴി സഹനത്തിന്റെയും സഹിഷ്ണുതയുടെയും വഴിയാണ് .  എല്ലാവർക്കും  ക്രിസ്മസ് ആശംസകൾ.

പ്രൊഫ്. ജോൺ കുരാക്കാർ


Tuesday, December 24, 2019

PROF. JOHN KURAKAR- SOCIAL CRITIC AND EDUCATIONALIST

PROF. JOHN KURAKAR- SOCIAL CRITIC AND EDUCATIONALIST

Prof. John Kurakar a renowned Educationalist is born and brought up at Kottarakkara, in Kollam district of Kerala state. He is an eminent personality who is actively participating in different walks of life. In educational, Social, Cultural, religious and interfaith fields he proved his calibre. He has rendered his service as a Lecturer in the beginning and later he became the Professor in St. Gregorious College, Kottarakkara, for 30 years. He has not only imparted education to the youth but also tuned their life to become a real human being.
In the world of Kaliyuga people are impious, jealous and selfish, they are anxious to become rich all on a sudden. But prof. John Kurakar is an exception. He rendered his service as the Programme Coordinator of the National Service Scheme of the college. He spared his time for Adult and Continuing Education Programme, Population Education Programme of Kerala University and he served as the Secretary of FANSA. For the dedicated service in the field of adult education he has bestowed with cash awards, merit certificates continually for five years from 1982 to 1987.
He is remembering the memorable days he spent with Kerala Sashtra Sahithya Parishad as the State Level Education Programme Convener. He became a Member of the Editorial Board of Sashtra Kerala, Grama Sashtram and Sastragathi.He is a famous writer and published more than 17,000 articles related with Literature, Culture, Science, Finance, Social Problems etc. On all the crucial problems he posted his views through the “Window of Knowledge” ie his website. Upanyasa Manjari, Bhasha Bhushanam, Bhasha Sodhini, Kerala History, Window of Knowledge, Quiz-Quiz etc. were some of the books published by him.
After his retirement Prof. John Kurakar was elected to the post of Global Council Trustee of United Religious Initiative. It is an International Interfaith Organisation constituted for the maintenance of peace and harmony in the world. He is an active Global Member and attended many International Conferences and meetings of URI, in its Head Quarters at Sansfransisco in USA and in different parts of the world. He also participated 6th ‘ World Parliament of Religions at Salt lake City. He attended many Holy book Conferences, National and Zonal Assemblies and expressed his views on various issues and working very hard for the improvement of URI in the world.
For the dedicated and sincere service rendered in different fields various organisations offered many awards and merit certificates to him. He received Bharathiya Guru Sreshta from Pravasi Bharathi, awards and certificates from Kerala University, Gandhiya Nava Sakthi Sangam, United Religions Initiative, National Service Scheme, Adult and Continuing Education and Extension Department etc, for the fruitful service rendered in social service and interfaith activities.
He is the State President of Kerala Kavya Kala Sahithy, a literary and educational organisation rendering its service in more than one hundred schools and colleges. Various training programmes, training for competitive exams, conduct seminars, exhibitions and study tours for the school and college students and youths.
Another social work done by him is in the field of Palliative care. He is now the President of Kerala Palliative Care Initiative. 152 chronic disease and bedridden patients were identified through a field survey and palliative care was offered to them. A special ward was formed in Taluk Hospital Kottarakkara under the supervision of a famous physician Dr. Jayasankar M.B.B.S, M.D; Allopathic and Ayurvedic medical camps, counselling classes and financial assistance to the needy patients and other benevolent services were organised under his leadership.
He is the President of Edan Nagar Residents Association, President of Kurakaran Valiya Veettil Kudumbayogam and President of Global Thinkers Forum and the Gerneral Secretary of Alumni Association of St. Gregorios College, Alumni Trivandrum Chapter and Alumni Baharain Chapter.Under his leadership rain harvesting, bio gas production from cow dung and garbage, planting of saplings and seedlings, protection of stream and river campaigns and different eco-friendly programmes were promoted. He played a pivotal role in the Meenpidippara Tourism Project and in the protection of Pulamon stream campaign also.
His strength is mainly vested in the firm support of his family. His wife is Smt. Molly Jacob a retired Professor of St.Gregorious college, Kottarakkara. God blessed them with two children, daughter named Dr. Manju Kurakar who is an Assistant Professor in Pune Medical College and son Manu Kurakar who is an Assistant Manager at Systems, SBI in Bombay. He also has a 3 year old grand daughter named Jess Mary Kurian.
(Ref: URI- UN Interfaith Text)
Ramachandran Nair

Sunday, December 22, 2019

ഇന്ത്യ മഹാ രാജ്യം എല്ലാവരുടേതുമാണ് .ഇന്ത്യൻ ഭരണഘടന ആകാശത്തുനിന്ന് പൊട്ടിമുളച്ചതുമല്ല .


ഇന്ത്യ മഹാ രാജ്യം എല്ലാവരുടേതുമാണ് .ഇന്ത്യൻ ഭരണഘടന ആകാശത്തുനിന്ന് പൊട്ടിമുളച്ചതുമല്ല .
ഹിന്ദു കൃസ്ത്യൻ മുസ്ലീം ബൗദ്ധൻ ജൈനൻ പാർസി നാസ്തികൻ തുടങ്ങി ഏതിൽ വിശ്വാസിക്കാനുള്ള അവകാശം നില നിർത്തിയ ലോകത്തിലെ ഏക ഭുമി ഇൻന്ത്യയാണെന്ന സത്യം ആരുംവിസ്മരിക്കരുത് .മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ദിനമെന്നോണം ശക്തമാകുകയാണ്‌.പൗരത്വഭേദഗതി ബിൽ പാർലമെന്റ്‌ പാസാക്കുകയും രാഷ്ട്രപതി അതിൽ ഒപ്പുവയ്‌ക്കുകയും ചെയ്‌തതോടെ തന്നെ ഈ നിയമം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. ആദ്യം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണെങ്കിൽ പിന്നീട്‌ അത്‌ പശ്ചിമബംഗാളിലേക്കും ഡൽഹിയിലേക്കും പടർന്നു. പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും വിദ്യാർഥികളും യുവാക്കളുമാണ്‌ പ്രധാനമായും പ്രതിഷേധത്തിൽ അണിനിരക്കുന്നത്‌. ‘ഹിന്ദുത്വ നഹി, ബന്ധുത്വ ചാഹിയേ (സാഹോദര്യമാണ്‌ വേണ്ടത്‌ ഹിന്ദുത്വമല്ല) എന്ന മുദ്രാവാക്യമാണ്‌ പ്രധാനമായും ഉയർന്നുകേൾക്കുന്നത്‌.  തലസ്ഥാന നഗരി ഉൾപ്പെടെ ഒരു ഡസനോളം ഇന്ത്യൻ നഗരങ്ങൾ അക്ഷരാർഥത്തിൽ പ്രക്ഷുബ്ധമാണ്‌.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റ്‌ ഉയർത്തുന്നതിൽ ഇടതുപക്ഷം വഹിക്കുന്ന പങ്ക്‌ വ്യക്തമാക്കുന്നതുകൂടിയാണ്‌ വ്യാഴാഴ്‌ചത്തെ രാജ്യവ്യാപക പ്രക്ഷോഭം.കശ്‌മീരിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുംശേഷം തലസ്ഥാന നഗരിയിലും സർക്കാരിന്റെ ഉത്തരവനുസരിച്ച്‌ സ്വകാര്യ സേവനദാതാക്കൾ ഇന്റർനെറ്റ്‌ സർവീസ്‌ നിർത്തലാക്കിയിരിക്കുകയാണ്‌.  ഐഐടികളിലും ഐഐഎമ്മുകളും ഉൾപ്പെടെ രാജ്യത്തെ 50 സർവകലാശാലകളിലെങ്കിലും ഇതിനകം പ്രതിഷേധം ഉയരുകയുണ്ടായി. ബഹുസ്വരതയിലും മതനിരപേക്ഷതയിലും ഊന്നുന്ന ഭരണഘടനയെ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ജനങ്ങൾ സമരത്തിനിറങ്ങിയിട്ടുള്ളത്‌. ഉത്തർപ്രദേശിലും  ബിഹാറിലും ആയിരങ്ങളാണ്‌ പ്രക്ഷോഭത്തിൽ അണിനിരക്കുന്നത്‌. അംബേദ്‌കറുടെ നേതൃത്വത്തിൽ എഴുതിയുണ്ടാക്കിയ ഭരണഘടനയെ സംരക്ഷിക്കണം. ഇവിടെ ജീവിക്കുന്ന എല്ലാവരുടെയുമാണ്‌ ഇന്ത്യ. അതിനെ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റാൻ  നടത്തുന്ന ശ്രമത്തിന്‌ എതിരാണ്‌ ജനങ്ങളെന്ന പ്രഖ്യാപനമാണ്‌ വർധിച്ചുവരുന്ന പ്രക്ഷോഭം തെളിയിക്കുന്നത്‌. ഇന്ത്യൻ ഭരണഘടനയെന്നത് ആകാശത്തുനിന്ന് പൊട്ടിമുളച്ചതല്ല.
സ്വാതന്ത്ര്യസമരത്തിന്റെ  ദീർഘപാരമ്പര്യത്തിന്റെ ആറ്റിക്കുറുക്കിയ രേഖയാണത്. അതിന്റെ അടിസ്ഥാനശിലയെന്നത് ജാതി, മത, ലിംഗ, വർഗ, സമുദായ പരിഗണനകൾക്കതീതമായ തുല്യതയാണ്. അതു മാറ്റാൻ ആർക്കും അവകാശമില്ല. കാരണം, അതാണ് ഒരു രാജ്യമെന്നനിലയ്ക്ക് ഇന്ത്യയുടെ ഐക്യത്തിന്റെ അടിത്തറ.ഇന്ത്യമഹാ രാജ്യം ഒരു ജാതിക്കാരുടെയോ മതക്കാരുടെയോ അല്ല. സകലജാതി മതസ്ഥന്മാർക്കും പൊതുവായിട്ടുള്ളതാണ് . പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന്‌ 2014 ഡിസംബർ 31 വരെ അഭയാർഥികളായെത്തിയ ആറു മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള ബില്ലിൽനിന്ന് മുസ്‌ലിങ്ങൾമാത്രം ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധർ, പാഴ്സികൾ, ജൈനർ, ക്രിസ്ത്യാനികൾ എന്നിവരെയേ പൗരത്വത്തിനായി പരിഗണിക്കൂ. ഇതിനെ മതവിവേചനമെന്നല്ലാതെ മറ്റൊന്നും വിളിക്കാനാവില്ല. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് ഔദ്യോഗിക മതമുണ്ടെന്നും നിർദിഷ്ട ബില്ലിൽ പൗരത്വ പരിഗണന നൽകുന്ന ആറു മതന്യൂനപക്ഷങ്ങൾക്കും അവിടെ കടുത്ത വിവേചനമുണ്ടെന്നുമാണ് സർക്കാർ നിലപാട്.ചരിത്രപരമായി ജൂതന്മാർ, അറബികൾ, ചൈനക്കാർ, ടിബറ്റുകാർ, ശ്രീലങ്കൻ തമിഴർ തുടങ്ങി ഇന്ത്യയിലേക്കെത്തിയ എത്രയോ ജനവിഭാഗങ്ങൾ രാജ്യത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്.ബിൽ പാസാക്കാൻ കഴിഞ്ഞാലും ഭരണഘടനയുടെ മൗലികതത്ത്വങ്ങളെ ലംഘിക്കുന്ന ബിൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്. അടിയന്തര പരിഹാരം തേടേണ്ടുന്ന ദാരിദ്ര്യം, സാമ്പത്തിക മാന്ദ്യം, സ്ത്രീവിവേചനം തുടങ്ങിയവയുടെയൊക്കെ മുന്നിൽ പതറിനിൽക്കുകയാണ് രാജ്യമിപ്പോൾ. അവ പരിഹരിക്കാൻ മുതിരുന്നതിനുപകരം ഭൂരിപക്ഷപിന്തുണയോടെ മതഅജൻഡകളിലേക്ക് രാഷ്ട്രീയത്തെ വഴിതിരിച്ചുവിട്ടാൽ അതിന്റെ പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കും.ലോക്‌സഭയും രാജ്യസഭയും ഉയർത്തുന്ന ഭിന്നസ്വരങ്ങളും വിയോജിപ്പുകളും കേൾക്കാൻ കേന്ദ്രസർക്കാർ  തയാറാകണം ജനാധിപത്യത്തിന്റെ അന്തസ്സത്ത അതു തന്നെയാണ് .

പ്രൊഫ് .ജോൺ കുരാക്കാർ