‘സമാധാനം നടത്തുന്നവർ ഭാഗ്യവാന്മാർ,അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും’
‘സമാധാനം നടത്തുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും’ എന്നുമുള്ള
യേശു ക്രിസ്തുവിൻറെ വാക്യങ്ങളാണ് ഈ കാലഘട്ടത്തിൽ ഏറെ
പ്രസക്തം . ഇന്ന് ക്രിസ്തുമസ് ദിനമാണ്. ലോകത്ത്
മുഴുവൻ മനുഷ്യരാശിക്കും ശാന്തിയും സമാധാനവും പുലരണമെന്നാഗ്രഹിച്ച ഒരു വലിയ പിറവിയുടെ ഓർമപ്പെരുന്നാൾ. ആ ഓർമതന്നെ സന്തോഷം
പകരുന്നതാണ്. ദൈവം മനുഷ്യനായി തീർന്ന പെരുന്നാളാണ് ഇന്ന്
..ശാന്തിയും സമാധാനവും വെറുതേ ഉണ്ടാകില്ല. അതു നീതിയോടൊപ്പം മാത്രമേ സംഭവിക്കൂ. ലോകമെങ്ങും അസമത്വവും
അസന്തുഷ്ടിയുമാണ് നമുക്കു പെട്ടെന്നുതന്നെ കാണാൻ കഴിയുന്നത്.
രാജ്യത്തിനുള്ളിൽ സംഘർഷം , മതത്തിനുള്ളിൽ സംഘർഷം , എന്തിന് സഭയ്ക്കുള്ളിൽ പോലും സംഘർഷം നടമാടുകായാണ് . നീതിയും ന്യായവും ഹനിക്കപ്പെടുന്നു . നിയമം അനുസരിക്കാൻ മനുഷ്യൻ തയാറാകുന്നില്ല .നീതിക്കുവേണ്ടി പോരാടുന്നവർ ആക്രമിക്കപ്പെടുന്നു ,കൊല്ലപ്പെടുന്നു. .യുദ്ധവും പട്ടിണിയും ഇല്ലാതാക്കുന്നതിൽ മനുഷ്യരാശി ഇപ്പോഴും വിജയം കണ്ടിട്ടില്ല. സ്ത്രീത്വം എവിടെയും അപമാനിക്കപ്പെടുന്നു. മതങ്ങൾ തമ്മിലുള്ള സ്പർധ പെരുകുന്നു.മനുഷ്യർക്ക് നീതി
ലഭിക്കാത്ത ലോകത്ത് എങ്ങനെയാണ് ശാന്തിയും സമാധാനവും ഉണ്ടാവുക? കയ്യൂക്കുള്ളവൻ നിയമം കയ്യിലെടുക്കുന്നു . നീതി നടപ്പിലാക്കേണ്ടവർ ഇരുട്ടിൽ തപ്പുന്നു .യേശു ക്രിസ്തുകാണിച്ചു തന്ന വഴി സഹനത്തിന്റെയും സഹിഷ്ണുതയുടെയും വഴിയാണ് . എല്ലാവർക്കും ക്രിസ്മസ്
ആശംസകൾ.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment