യാക്കോബായ വിഭാഗത്തിന്
ഇനി നിലനിൽപ്പ് പ്രയാസം
യാക്കോബായ സഭക്ക് നിയമപരമായി ഇനി നിലനിൽപ്പ്രയാസമാണ് . പള്ളികളിൽ അവകാശത്തിനു ഇനി ഒരു നിയമ സാധുതയും കാണുന്നില്ല . 1934ലെ മലങ്കര സഭ
ഭരണ ഘടന പ്രകാരം പള്ളികളുടെ ഭരണം നടത്തണം എന്ന വിധി 2017 ജൂലൈയിലാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇത്രയും കാലം പൂർണ്ണമായി നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയി സർക്കാർ
യാക്കോബായ വിഭാഗത്തെ സഹായിച്ചു .ദശാബ്ദങ്ങളായി നടക്കുന്ന
കലഹത്തിന് അന്ത്യം കാണുകയാണ് .പള്ളി തർക്കത്തിന്റെ ഭീകരത എത്രമാത്രമാണെന്ന് കേരളത്തിലെ ഓരോ
കുട്ടിക്കും അറിയാം " പള്ളിയിൽ പോകുമ്പോൾ വാക്കത്തിയും കോടാലിയും എടുത്തോയെന്നു യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭ തര്‍ക്കത്തെക്കുറിച്ച് കോമഡി പ്രോഗ്രാം അവതാരകര്‍ ചോദിച്ചിരുന്നതില്‍ നിന്നു സഭാ തര്‍ക്ക വിഷയത്തില്‍ ഇപ്പോഴും സജീവമാണെന്ന് ഓർമ്മിപ്പിക്കുന്നു . എന്തിനാണ് യാക്കോബായക്കാർ കലഹിക്കുന്നത്
എന്ന് പലർക്കും അറിയില്ല
.അന്ത്യോഖ്യയിലെ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയും,മലങ്കര ഓര്‍ത്തഡോക്സ് സഭയും വ്യത്യസ്ഥ പരമാധികാര സഭകളാണെന്ന ഓര്‍ത്തഡോക്സ് സഭയുടെ നിലപാട് . മലങ്കര സഭയുടെ ഭരണം മലങ്കര മെത്രാപ്പോലീത്തയായ പരിശുദ്ധ കാതോലിക്കാബാവയ്‌ക്കാണ് .മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകം കാത്തുസൂക്ഷിക്കുന്ന സഭയാണ് ഇന്ത്യൻ ഓർത്തോഡോസ്‌സഭ . മാർത്തോമ്മാ ശ്ലീഹായെ തള്ളിപ്പറയുകയും മലങ്കരയുടെ ഭരണതലവൻ പരിശുദ്ധ പാത്രിയർക്കീസ് ആണെന്നും യാക്കോബായ വിഭാഗം കരുതുന്നു . കലഹത്തിനുള്ള പ്രധാന കാരണം ഇതാണെന്നു തോന്നുന്നു .യാക്കോബായ സഭക്ക് പള്ളികളിൽ അവകാശത്തിനു ഇനി ഒരു നിയമ സാധുതയും ഇല്ല . കോടതി വിധിക്കു എതിരെ രോഷ പ്രകടനമോ കായിക പ്രകടനമോ നടത്തിയിട്ട് ഒരു കാര്യവുമില്ല . കട്ടച്ചിറ ഉൾപ്പെടെ ചെറുതും വലുതുമായ 30 ലധികം പള്ളികളിൽ വിധി നടപ്പിലായിക്കഴിഞ്ഞു .ഇനി പ്രധിഷേധിച്ചിട്ടു എന്ത് പ്രയോജനം . അവസാനം എല്ലാ പള്ളികളും ഓർത്തഡോൿസ് സഭ ഭരിക്കും .വെറുതെ കുറെ ചെറുപ്പക്കാരെ കേസിൽ പെടുത്തി അവരുടെ ഭാവി തകർക്കരുത് .
1934 ലെ ഭരണഘടന അനുസരിച്ച് ഒരുമിച്ച് പോകാൻ ശ്രമിക്കുക .ഒരു ഓർത്തഡോക്സ്കാരനും പരിശുദ്ധ പാത്രിയർക്കീസിനോട് ഒരു എതിർപ്പുമില്ല.. മാത്രമല്ല ആത്മീയ പിതാവ് എന്ന നിലയിൽ മനസ്സ് കൊണ്ട് അംഗീകരിക്കുന്നവരുമാണ്. മലങ്കര സഭയിൽ പാത്രിയർക്കീസിന് മേൽക്കോയ്മ പാടില്ലായെന്നുമാത്രം .മാർത്തോമാ സഭ പോയതുപോലെ പോകാൻ പ്രയാസമാണ് .അവർ നവീകരണത്തിൻറെ പേരിലാണ് പിരിഞ്ഞു പോയത് .പുതിയ പള്ളികൾവയ്ക്കുന്നത് സാമ്പത്തിക നിലത്തന്നെ തകർക്കും . ഒരേ വിശ്വാസമല്ലേ ? പിന്നെ എന്തിനു വേർപിരിയണം ? ചിലപ്പോൾ യാക്കോബായ എന്ന പേരുപോലും പുതിയ സഭക്ക് കിട്ടാതെ വരാം . സഭ ഒന്നാകുന്നത് കൊണ്ട് വിശ്വാസികള്‍ക്ക് എന്ത് നഷ്ടം.?.ഓര്ത്ത്ഡോക്സുകാരന്‍ കോതമംഗലത്തും,യാക്കോബായക്കാരന്‍ പരുമലയിലും വിശുദ്ധ കുര്ബ്ബാനയില്‍ സംബന്ധിക്കുന്നില്ലേ.?

ആരും പള്ളിവിട്ടു പോകരുത് . ഇവിടെ തർക്കം എത് രീതിയിൽ ഭരിക്കപ്പെടണം എന്ന് മാത്രമാണ്.. വിധി അംഗീകരിച്ച് ഒരുമിച്ച്
പോകാൻ യാക്കോബായ
വിഭാഗം തിരുമേനിമാരും
നേതാക്കളും വിശ്വാസികളെ ഉപദേശിക്കുക . ബാക്കി കാര്യങ്ങൾ ഓർത്തഡോൿസ്
സഭാനേതൃത്വവുമായി ചർച്ചചെയ്ത് തീരുമാനത്തിലെത്തുക
.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment