Sunday, September 29, 2019

യാക്കോബായ വിശ്വാസികളെ തെരുവിലിറക്കരുത്


യാക്കോബായ  വിശ്വാസികളെ  തെരുവിലിറക്കരുത്

രാജ്യത്തിനും ഭരണഘടനക്കും, സുപ്രീം കോടതിക്കും മുകളിൽ അല്ല പള്ളിയും  സർക്കാരുമെന്ന്  പിറവം  സംഭവം തെളിയിച്ചിരിക്കുകയാണ് . കോടതിയെ ആരും  വെല്ലുവിളിക്കരുത്  . എത്ര ഭംഗിയായി അവിടെ വിധി നടപ്പിലാക്കി . . എത്ര ശാന്തം! . എത്ര സമാധാനം .. വിശ്വാസ പ്രശ്നം ഒന്നും ഇല്ല . ക്രമസമാധാന പ്രശ്നം ഒന്നും ഇല്ല . പെട്രോൾ ഇല്ല .. മുകളിൽ നിന്നും  ആരും ചാടിയില്ല .. മണ്ണെണ്ണയും ഇല്ല .. ആരും ആത്മഹത്യ ചെയ്തതുമില്ല .യഥാർത്ഥ അവകാശിക്ക്‌ പള്ളി കൈമാറുകയുംചെയ്തു .
കുറേകാലം യാക്കോബായ വിഭാഗം സ്വന്തമായി കരുതിയിരുന്ന പള്ളി  ഓർത്തഡോൿസ് വിഭാഗത്തിന്  നൽകിയപ്പോൾ  നിലവിളിച്ചുകൊണ്ട് ഇറങ്ങിപ്പോയ  തിരുമേനിമാരുടെയും വൈദീകരുടെയും വിശ്വാസികളുടെയും  ചിത്രം  വേദന ഉളവാകുന്നതായിരുന്നു .അധികാരികൾക്ക്  ഇതല്ലാതെ  മറ്റുവഴിയില്ലായിരുന്നു .കേരള സംസ്ഥാനം രൂപീകൃതമായശേഷം ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അപൂർവങ്ങളിൽ അപൂർവ്വമായ ഒരു വിധിയാണ് ബഹുമാനപ്പെട്ട കേരള ഹൈ കോടതി നടപ്പിലാക്കിയത് . യാക്കോബായക്കാർ  വിധി നടപ്പിലാക്കുന്നത്  തടസ്സപെടുത്തിയാൽ  ജാമ്യം പോലും അനുവദിക്കാതെ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കാനും, കോടതി ഇനി ഒരു തീരുമാനം എടുക്കുവരെ അവരെ തടവിൽ പാർപ്പിക്കാനും കേരള സംസ്ഥാനത്തെ പരമോന്നത നീതിപീഠംഉത്തരവായിരിക്കുന്നു.വിറക്കിയിരുന്നു . വിധി രണ്ടുവിഭാഗവും അംഗീകരിച്ച്  ഒറ്റസഭയായി  പോകണമെന്നാണ്  പരമോന്നത കോടതി ആഗ്രഹിക്കുന്നത്  എല്ലാവരുടെയും എല്ലാ ആവശ്യങ്ങളും വിശ്വാസപരമായി നടക്കും. വി കുർബാനയും ആരാധനകളും നടക്കും. ആരും  പള്ളി വിട്ടപോകേണ്ട ആവശ്യമില്ല . എല്ലാ  ജനാധിപത്യ രീതിയിൽ നടക്കും . പള്ളി ആരും കൊണ്ടുപോകില്ല . എല്ലാത്തിനും  കണക്കും ആഡിറ്റിങ്ങും  ഉണ്ടാകും  പള്ളി കമ്മറ്റിയിൽ  ഭൂരിപക്ഷം ലഭിക്കുന്നവർ  1934  ലെ  ഭരണഘടന അനുസരിച്ച്  ഇടവക ഭരിക്കും .മലങ്കര ഓർത്തഡോക്സ്‌ സഭ ഒരു വിശ്വാസിയെയും പുറത്താകുന്നില്ല, ദൈവത്തോടും, സഭയോടും, സഭ ഭരണഘടനാ പ്രകാരം നിയമിക്കുന്ന വികാരിയോടും സഹകരിക്കാൻ താല്പര്യമുള്ള എല്ലാ യാക്കോബായ വിഭാഗം വിശ്വാസികളെയും സഭ സ്വാഗതം ചെയുന്നു.
യാക്കോബായ  സഭയിൽ  വർഷങ്ങളായി ആയിരകണക്കിന് കേസ്സുകൾ വിവിധ കോടതികളിൽ വാധിച്ച് ധനികൻമാരായവരുണ്ടുണ്ട് . ഒരിക്കലും മുറിവേറ്റ വിശ്വാസിയെ യാക്കോബായ സഭ  തിരിഞ്ഞു നോക്കിയിട്ടില്ല.അവർ അപ്പീലിനെ കുറിച്ചു പറഞ്ഞ്  വിശ്വാസികൾക്ക് പ്രതീക്ഷ  കൊടുത്തു ,, പിന്ന് ഫുൾബെഞ്ചിനെ കറിച്ചു പറഞ്ഞു,പിന്നെ റിവ്യു   പെറ്റീഷ്യനെ കുറിച്ചു പറഞ്ഞു. പിന്നെ പലതും പറഞ്ഞു ക്യൂറേറ്റി പെറ്റീഷൻ, ആധാരം കൈയിലുണ്ട്,1934 ഭരണഘടന രജിസ്റ്റർ ചെയ്യതിട്ടില്ല, ഒറിജിനൽ ഞങ്ങടെ കൈയിലുണ്ട് ഇങ്ങനെ പലതും പറഞ്ഞ്  പാവം വിശ്വാസിയെ പതപ്പിച്ചു കൂടെ നിർത്താനുള്ള പ്രോത്സാഹനം മാത്രമായിരുന്നു. അവസാനം അളമുട്ടുപ്പോൾ പറയും കോടതി കോഴ വാങ്ങി വിധിച്ചതാണ്  എന്നു  പറയാൻ തുടങ്ങി .പൊതുജനം കഴുത തന്നെ .പള്ളി ഒന്നിന് പുറകെ  ഒന്ന്  ഇങ്ങനെ  35 ലധികം പള്ളികൾ പോയി . ശക്തികേന്ദമായി കരുതിയിരുന്ന പിറവവും കട്ടച്ചിറയും പോയി .
ഉപവാസ പ്രാർത്ഥനയിൽ അഭി: മെത്രാപ്പോലീത്തമാർ തീർത്തു പറഞ്ഞു ഇനിയും ഒരു പള്ളിയും വിട്ടുകൊടുക്കില്ല അവിടെ മുൻപിൽ ചുവന്ന കുപ്പായക്കാരുടെ മതിൽ തീർക്കും. എന്തു മതിൽ എങ്ങനെ തീർക്കും. ബഹു: കലക്റ്റർ അവർകൾ മാറ്റി നിർത്തി  ഒരു മിനിറ്റ് സംസാരിച്ചപ്പോൾ എല്ലാം മനസ്സിലായി ഉടനെ വണ്ടിയിൽ കയറി അവർ സുരക്ഷിത സ്ഥാനത്ത് എത്തി. അവിടെ നാഥനില്ലാത്ത പാവം വിശ്വാസി മസ്സിലുപിടിച്ചാൽ പോലീസ് അടിച്ച് എല്ലെടിക്കും, കേസ്സിൽ പെടുത്തി കുടു:ബം കുട്ടി ചോറാക്കും.തട്ടിൽ കയറി വലിയ പ്രസംഗം നടത്തുന്ന പരീശൻമാരായ പിതാക്കൻമാരും, മണിക്കൂറുകൾ നിയമവശം പറഞ്ഞെ ക്ലാസ്സ് എടുത്ത ശാസ്ത്രിമാരും എന്തുകൊണ്ട് ഈ വീര്യം കോടതിയിൽ അല്ലെങ്കിൽ പള്ളിമുറ്റത്ത് കാണിച്ചില്ല. അവർക്ക് വലുത് അവരുടെ താത്പര്യങ്ങൾ മാത്രമാണ്. ഇപ്പോൾ  യാക്കോബായക്കാർ തെരുവിൽ  കുർബാന ചൊല്ലുന്നു "നിങ്ങൾ ചന്തകളിലും തെരുക്കോണുകളിലും നിന്ന് പറയരുത് . മുത്തുകളെ നായ്ക്കളുടെ മുമ്പിൽ ഇടരുത് എന്നൊക്കെ വി ബൈബിളിൽ പറയുന്നു . ഇവിടെ ഇതാ കവലയിൽ വി. കുർബാന . ദേവാലയങ്ങളിൽ പ്രത്യേകം സ്ഥാപിച്ച ത്രോണോസിൽ വച്ച് നടത്തേണ്ട വി കുർബാന ഇതാ കവലയിലും തെരുവിലും ... എന്തൊരു അധിക്ഷേപമാണിത്  നിങ്ങളുടെ പള്ളിയല്ലേ ? അവിടെ പോയി കുർബാനയിൽ പങ്കെടുത്തുകൂടേ ?ആരെയാണ് നിങ്ങൾ ഭയപ്പെടുന്നത് ? ബുദ്ധിയുള്ള  തിരുമേനിമാരും വൈദീകരും  അധികം താമസിക്കാതെ മാതൃസഭയിലേക്ക് മടങ്ങിപ്പോകും . പുതിയ  പള്ളിയും സെമിത്തേരിയും പണിത് വേറെ പോകുന്നതിനേക്കാൾ നല്ലത്  നിങ്ങളുടെ പൂർവികർ അന്ത്യവിശ്രമം കൊള്ളുന്ന എല്ലാ സൗകര്യങ്ങളുമുള്ള  നിങ്ങളുടെ  സ്വന്തം  പള്ളിയിലേക്ക് പോകുക

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment