'കേരളം ഇന്ത്യയുടെ ഭാഗം'-ഹൈക്കോടതി ജഡ്ജിക്കും ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.കേരളത്തില്‍ നിരന്തരകോടതി വിധി ലംഘിക്കപ്പെടുകയാണ്.
കണ്ടനാട് പള്ളിത്തര്ക്ക കേസില്‍ 2017-ലെ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടര്ന്നാണ് ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷ വിമര്ശനമുണ്ടായിരിക്കുന്നത്. മലങ്കര പള്ളിത്തര്‍ക്ക കേസില്‍ ഹൈക്കോടതി ജഡ്ജിക്കും കേരള ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമര്ശനം. ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ആരാണെന്നും സുപ്രീംകോടതി വിധി മറികടക്കാന്‍ അദ്ദേഹത്തിന് എന്ത് അധികാരമാണ് ഉള്ളതെന്നും സുപ്രീംകോടതി ചോദിച്ചു. ജഡ്ജിക്കെതിരെ നടപടി വേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു.
കണ്ടനാട് പള്ളിത്തര്ക്ക കേസില്‍ 2017-ലെ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടര്ന്നാണ് ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷ വിമര്ശനമുണ്ടായിരിക്കുന്നത്. ഓര്ത്തഡോക്സ് സഭക്ക് ആരാധന നടത്താനായിരുന്നു 2017-ലെ സുപ്രീംകോടതി വിധി. ഈ വിധി നിലനില്ക്കെ യാക്കോബായ സഭക്ക് കൂടി ആരാധനക്ക് അനുമതി നല്കി ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ഇടക്കാല ഉത്തരവിറക്കുകയുണ്ടായി. ഇത് ചോദ്യം ചെയ്ത് ഓര്ത്തഡോക്സ് സഭ സമര്പ്പിച്ച ഹര്ജിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ഇത്തരത്തില്‍ വിമര്‍ശനം നടത്തിയിരിക്കുന്നത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
ജുഡീഷ്യല്‍ ഉത്തരവാദിത്തം എന്താണെന്ന് ജസ്റ്റിസ് ഹരിപ്രസാദിന് അറിയില്ലേയെന്ന് ചോദിച്ച സുപ്രീംകോടതി ഇങ്ങനെ തുടരുകയാണെങ്കില്‍ ജഡ്ജിക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്നും പറഞ്ഞു.
സുപ്രീംകോടതി വിധി മറികടക്കരുതെന്ന് കേരള ഹൈക്കോടതിയിലെ ജഡ്ജിമാര്ക്ക് താക്കീത് നല്കുകയും ചെയ്തു. ചീഫ് സെക്രട്ടറിക്കെതിരെയും കോടതി കടുത്ത വിമര്ശനം നടത്തി. കേരളത്തില്‍ നിരന്തരം കോടതി വിധി ലംഘിക്കപ്പെടുകയാണ്. പള്ളി തര്‍ക്ക കേസില്‍ മാത്രമല്ല മറ്റു നിരവധി കേസുകളിലും തന്റെ അനുഭവം അതാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കേരളം ഇന്ത്യയുടെ ഭാഗമാണ്. കോടതി വിധികള്‍ നടപ്പിലാക്കാതിരുന്നാല്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
Prof. John Kurakar
No comments:
Post a Comment