Monday, September 30, 2019

സത്യം മനസിലാക്കുന്ന വിശ്വാസി രക്ഷപെടും


സത്യം മനസിലാക്കുന്ന വിശ്വാസി രക്ഷപെടും
മലങ്കര സഭയിൽ  കേസ്സിന്റെ അന്തിമവിധി വന്നു കഴിഞ്ഞു.  വിധി നടത്തിപ്പുകൾ  വേഗത്തിൽ നടക്കുകയാണ് .പിറവം പള്ളിയിലെ  വൈകാരികമായ പല രംഗങ്ങളും നാം കണ്ടുകൊണ്ടിരിക്കുകയാണ് . നിസാരമായ ഒരു കാരണത്തിന്റെ പേരിൽ രണ്ടു ചേരിയായി തിരിഞ്ഞ് കേസ്സും, അടിയും, വഴക്കും ,പള്ളി പൂട്ടിക്കലും മറ്റുമായി  എത്ര നാളായി കടന്നു പോകുന്നു  .ഒരു സത്യം എല്ലാവരും അറിയണം ഇന്ത്യൻ ഓർത്തഡോക്സ് സഭയിലെ തെക്കൻ ഭദ്രാസനത്തിലെ   പള്ളികളിൽ  കേസും വഴക്കുമൊന്നുമില്ല  ഏതാനം  വടക്കൻ ഭദ്രാസനങ്ങളിൽ മാത്രമാണ്  പ്രശനമുള്ളത് . പാത്രീയാർക്കീസ് വിഭാഗം അവിടെയാണുള്ളത് . പിറവത്തും കട്ടച്ചിറയും മറ്റും പാവപെട്ട യാക്കോബായ വിശ്വാസികളിൽ  ആവേശം കുത്തിനിറയ്ക്കാനാണ് അവരുടെ തിരുമേനിമാർ ശ്രമിക്കുന്നത് . പള്ളി അടിച്ചുപൊളിച്ചു കളയാൻ വരെ യാക്കോബായ മെത്രാന്മാർ  പാവം വിശ്വാസിയോട് പറയുന്നു .  ദേശിയ സഭയായ ഓർത്തഡോൿസ് സഭയെ തകർക്കാൻ ആർക്കെങ്കിലും കഴിയുമോ ? ജയിലിൽ പോകാൻ  പാവപെട്ട യുവാക്കളെ ആവേശം കൊള്ളിക്കുന്നതിനു പകരം  ഇനി ജോലിക്കുവേണ്ടി കാത്തിരിക്കേണ്ടാത്ത , കുടുംബബാധ്യതയില്ലാത്ത  മെത്രാന്മാർക്ക്  ജയിലിൽ പോയി കുറെ ദിവസം  കഴിഞ്ഞുകൂടേ ? ഒരു പള്ളിയും വിട്ടുകൊടുക്കില്ല വിശ്വാസികളുടെ  മുൻപിൽ ചുവന്ന കുപ്പായക്കാരുടെ മതിൽ തീർക്കും എന്ന്  യാക്കോബായ തിരുമേനിമാർ പറഞ്ഞിരുന്നു ?. എന്തു മതിൽ എങ്ങനെ തീർക്കും.? ബഹു: കലക്റ്റർ അവർകൾ മാറ്റി നിർത്തി ഒരു മനിറ്റ് സംസാരിച്ചപ്പോൾ  തുരുമേനിമാർ  വണ്ടിയിൽ കയറി സുരക്ഷിത സ്ഥാനത്ത് എത്തി. അവിടെ നാഥനില്ലാത്ത പാവം വിശ്വാസി  പെരുവഴിയിൽ .മസ്സിലുപിടിച്ചാൽ പോലീസ് അടിച്ച് എല്ലെടിക്കും, കേസ്സിൽ പെടുത്തി കുടു:ബം കുട്ടി ചോറാക്കും.
പാവം യാക്കോബായക്കാർ സത്യം  അറിയണം മലങ്കര ഓർത്തഡോൿസ്  സഭ കേസ് കൊടുത്തല്ല ഒരു പള്ളികളിലും പ്രശ്നം സൃഷ്ടിച്ചത് . 1958 ൽ സഭ ഒന്നായതിനു ശേഷം 1972 ൽ സഭയിൽ ഭിന്നത ഉണ്ടാക്കിയത് ആരാണ് ? 2017 ജൂലൈ 3 ലെ വിധിക്കു ശേഷവും മലങ്കര സഭ സമാധാന മാർഗങ്ങൾ തന്നെയാണ് അവലംബിച്ചത്. മലങ്കരയിൽ ശാശ്വത സമാധാനവും കേസുകളുടെ അന്തിമ വിധിയും വ്യവഹാരങ്ങളുടെ സമാപനവും കൈവന്നിരിക്കുകയാണ് . ഇനി നിങ്ങളുടെ മക്കളും ഭർത്താക്കന്മാരും ജയ് വിളിച്ചു ആക്രോശങ്ങൾ നടത്തുന്നത് മലങ്കര സഭക്ക് എതിരായിട്ടല്ല മറിച്ചു ഈ രാജ്യത്തെ നിയമത്തിനും ഭരണഘടനക്കും എതിരായിട്ടാണെന്ന് ഒന്നോർക്കുന്നത് നല്ലതാണ് .... രാജ്യത്തെ നിയമങ്ങൾക്ക് എതിരെ നിൽക്കുന്നവർ രാജ്യദ്രോഹികൾ ആണെന്ന് ഓർക്കുന്നത് നല്ലതാണ് .... നമ്മുടെ സഹോദരങ്ങൾ പലരും ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ ജോലി ചെയ്യുന്നവരും താമസമാക്കിയവരുമാണ്. അതുകൊണ്ട് അതിലെ ഒരുപറ്റം ആൾക്കാർ നാളെ മുതൽ ഇന്ത്യ മഹാരാജ്യത്തെ നിയമങ്ങൾ അനുസരിക്കില്ല എന്നും അറബി സുൽത്താന്റെയോ അമേരിക്കൻ പ്രസിഡന്റിനേയോ അനുസരിക്കുള്ളൂ എന്നുപറഞ്ഞാൽ ഈ രാജ്യത്ത് എങ്ങനെ ജീവിക്കാൻ പറ്റും ? മലങ്കര അന്ത്യോഖ്യ ബന്ധം മാത്രമല്ല മലങ്കര സഭയും ഓറിയന്റൽ ഓർത്തോഡോക്സ് സഭയിലെ മറ്റെല്ലാ സഭകളുമായി ഉള്ള ബന്ധം നീണാൾ വാഴണമെന്ന് തന്നെയാണ് മലങ്കര സഭ ആഗ്രഹിക്കുന്നതും. കൂടാതെ മറ്റു സഭകളോടും നല്ല ബന്ധത്തിൽ തന്നെയാണ് പോകുന്നതും പോകാൻ ആഗ്രഹിക്കുന്നതും . സത്യത്തിനു നേരെ കണ്ണടച്ചു ഇരുട്ടാക്കാൻ  ആരും ശ്രമിക്കരുത് .ശുദ്ധ അബദ്ധങ്ങളും കല്ലുവച്ച നുണകളും വിളിച്ചു പറഞ്ഞുനടക്കുന്നത് ശരിയല്ല .യാക്കോബായ സഹോദരങ്ങൾ ഒന്ന് ചിന്തിച്ചാൽ മനസ്സിലാകും ഇന്നത്തെ നിങ്ങളുടെ അവസ്ഥക്ക് കാരണക്കാർ മലങ്കര  ഓർത്തോഡോക്സ് സഭയല്ല എന്ന്
2002 ൽ പുതിയ ഭരണഘടന ഉണ്ടാക്കി പിരിഞ്ഞുപോയത് ആരാണ് ? എന്തിന് ? ഒന്നാം നൂറ്റാണ്ടു മുതൽ  കേരളത്തിൽ മലങ്കര സഭയില്ലേ ? മാർത്തോമ്മാ ശ്ലീഹായെ  യാക്കോബായക്കാർക്ക് മറക്കാനാകുമോ ?മലങ്കര സഭയുടെ അതിപുരാതന ദേവാലങ്ങളിൽ പ്രധാനപ്പെട്ട  ഒരു ദേവാലയമല്ലേ  പിറവം സെൻറ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി?.1000 പള്ളികളുടെ തലപ്പള്ളി( യേശു കുഞ്ഞിനെ വണങ്ങി പൊന്ന്, മൂര്, കുന്തിരിക്കം കാഴ്ച്ചവച്ച മൂന്ന് രാജാക്കൻമാരുടെ പള്ളി .1970 കാലഘട്ടത്തിൽ പരി. സഭയിൽ തർക്കം ഉടലെടുത്തപ്പോൾ മുതൽ ഈ ദേവാലയത്തിലും തർക്കം ഉടലെടുക്കുകയും, ഓർത്തഡോക്സ് വൈദികരെ തല്ലി പുറത്താക്കുകയും ചെയ്തു.ഓർത്തഡോക്സ്‌ വിശ്വാസികൾക്ക് പള്ളിയിൽ ആരാധന സ്വാതന്ത്യം നിഷേധിച്ച അവസരത്തിൽ ധാരളം വ്യവഹാരങ്ങൾ പളളി കോടതിയിലും മറ്റും നടന്നില്ലേ ?.മലങ്കര ഓർത്തഡോക്സ്‌ സഭയുടെ വികാരിയായി ശുശ്രുഷക്കു  വന്ന വട്ടക്കാട്ടിൽ ഫാ.സ്കറിയ കശീശയെ 2014 ൽ ബലമായി പുറത്താക്കിയ യാക്കോബായ വിഭാഗം പിറവം പള്ളി തങ്ങളുടേതാണെന്ന്  പ്രചരിപ്പിച്ചു.  സമാധാനം ആഗ്രഹിക്കുന്ന  യാക്കോബായക്കാർ  ആദ്യം ചെയ്യേണ്ടത്  പടക്കുതിര ഭാഷ ഉപേക്ഷിക്കണം .ആ ഭാഷ ആ വിഭാഗത്തെ തകർക്കാൻ മാത്രമേ ഉപകരിക്കൂ . ഓർത്തഡോക്സ്‌ കാരും  യാക്കോബായക്കാരും  സഹോദരങ്ങളാണ് . ഒരു ബസ്സിൽ യാത്രചെയ്യാം , ഒരു ആശുപത്രിയിൽ കിടക്കാം , ഒരുമിച്ച് ഭക്ഷണം കഴിക്കാം  പക്ഷെ  ഒരു പള്ളിയിൽ പോകാൻ പാടില്ലപോലും . അമ്മയെ മറന്നാലും അന്ത്യോക്കയെ  മറക്കില്ല പോലും .അമ്മയെയും അപ്പനെയും  മറക്കാതെ അന്ത്യോക്കയെ നമുക്ക്  ഓർക്കാമല്ലോ .

പ്രൊഫ്. ജോൺ കുരാക്കാർ
.


No comments:

Post a Comment