പരമോന്നത കോടതി ആവർത്തിച്ച് അംഗീകരിച്ച സഭാതലവനെ
അധിക്ഷേപിക്കാനാണോ "രണ്ടാം കുനൻ കുരിശ് വടം വലി "
റോമൻ കോളനിവൽക്കരണ ശ്രമത്തിന് മലങ്കര മാർത്തോമ്മാ നസ്രാണികൾ അന്ത്യം കുറിച്ച സംഭവമാണ് കൂനൻ കുരിശ് സത്യം.സുപ്രീംകോടതി വിധിക്കെതിരെ യാക്കോബായക്കാർ നടത്തുന്ന പ്രതിഷേധ
സമരത്തിന് അവർ രണ്ടാം കൂനൻ
കുരിശ് സത്യം എന്ന് പേരിടുന്നു
.പിറന്നു വീണ മണ്ണും, പരിശുദ്ധ മാർത്തോമ്മ ശ്ശീഹ കാട്ടി തന്ന വിശ്വാസവും പാരമ്പര്യവും ഒരു വൈദേശിക ശക്തിക്കു മുൻപിലും ജീവനുള്ളത്തോളം കാലം അടിയറവു പറയില്ല എന്ന് പ്രഖ്യാപിച്ച കൈസ്തവ സ്വാതന്ത്യ സമരമാണ് കൂനൻ
കുരിശ് സത്യം .1653 ജനുവരി 3-ന് മട്ടാഞ്ചേരിയിൽ നടന്ന
കൂനൻകുരിശു സത്യം ചരിത്രഗതി മാറ്റിമറിച്ച ഒരു സംഭവമാണ്. 54 വർഷം നീണ്ട റോമൻ കത്തോലിക്കാ ആധിപത്യം ഈ ജനകീയ മുന്നേറ്റത്തിലൂടെ
മലങ്കരസഭ തൂത്തെറിഞ്ഞു എന്നതിലുപരി, ഇന്ത്യൻ മണ്ണിൽ പാശ്ചാത്യർക്കെതിരെ നടന്ന ആദ്യ സ്വാതന്ത്ര്യ സമരമായാണ് ഇതിനെ കണക്കാക്കുന്നത് .
കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികൾ അധികവും തോമാശ്ലീഹയുടെ കാലത്ത് മതപരിവർത്തനം നടത്തിയ യഹൂദന്മാരും നാട്ടുകാരും, മദ്ധ്യപൗരസ്ത്യ ദേശത്ത് നിന്നും മറ്റും കുടിയേയി വന്നവരും ആയിരുന്നു. പ്രാദേശികമായ ആചാരങ്ങൾ അവർക്കിടയിൽ വേണ്ടുവോളം ഉണ്ടായിരുന്നു. അന്നത്തെ രാജാക്കന്മാരുടെ കാലത്ത് അവർക്ക് പ്രത്യേകം പരിഗണനകൾ കിട്ടിയിരുന്നു.കേരളത്തിലെ ക്രിസ്ത്യാനികളെ പൂർണ്ണമായും തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പോർട്ടുഗീസുകാർ ബോധപൂർവം നടത്തിയിരുന്നു .മട്ടാഞ്ചേരി കമ്പോളത്തിലുണ്ടായിരുന്നവലിയ
കൽകുരിശിൽ കയറുകെട്ടി 2500 ആളുകൾ ഒരുമിച്ചു അതിൽ പിടിച്ചു സത്യം ചെയ്യുകയായിരുന്നു .കയറിൽ കെട്ടിവലിച്ചതിന്റെ ആഘാതത്തിൽ കുരിശു ഒരുവശത്തേക്കു ചരിഞ്ഞു അതിനെയാണ് പിൽക്കാലത്തു കൂനൻ കുരിശു സത്യമെന്ന് അറിയപ്പെട്ടത് .
കോതമംഗലത്ത് യാക്കോബായക്കാർ നടത്തുന്ന സമരത്തിന് കൂനൻ
കുരിശ് സത്യം എന്ന്
പറയുന്നത് ചരിത്രത്തെ
വികലമാക്കുന്നതിന് തുല്യമാണ് .അത് ഒരു
വടം വലിയായി കണക്കാക്കിയാൽ മതിയാകും . യാക്കോബായക്കാർ രണ്ടാം
കൂനൻ കുരിശ് എന്നു
പറഞ്ഞു നടക്കാതെ പാത്രിയർക്കീസ്
വിഭാഗത്തിന് അനുകൂലമായ നിയമനിർമ്മാണം കൊണ്ടു വരാൻ ശ്രമിക്കുക .
രണ്ടാം കൂനൻ കുരിശ് വലി വിശ്വാസികളെ
വീണ്ടും വീണ്ടും കോമാളികൾ ആക്കാനേ ഉപകരിക്കൂ . വിദേശ ആധിപത്യത്തിന് എതിരെ ആയിരുന്നല്ലോ കൂനൻ
കുരിശ് സത്യം .രണ്ടാം കുരിശ് സത്യം പരിശുദ്ധ അന്ത്യോക്യ സിംഹാസനത്തെ കൈവെടിയുകയില്ല എന്ന് പറയാൻ
വേണ്ടിയല്ലേ ? അതും വിദേശ ആധിപത്യമല്ലേ ?രണ്ടാം കൂനംകുരിശ് സത്യാഗ്രഹം ഒക്ടോബർ 6ന് കോതമംഗലത്ത് നടക്കുമെന്ന്
യാക്കോബായക്കാർ പറയുന്നു പടകുതിരയുടെ
ഭാഷ പഴയതുതന്നെയല്ലേ ?
രണ്ടാം കൂനൻകുരിശ് സത്യം" ഒരു ചരിത്രാഭാസമാകില്ലേ
? സംഘാടകർ മറുപടി
പറയണം ചരിത്രത്തെ
വളച്ചൊടിക്കുകയും വ്യാജ ചരിത്രം ഉണ്ടാക്കുകയുംചെയ്യുന്നത് ശരിയല്ല ചരിത്രത്തെ
തെറ്റായി വിശദീകരിക്കുകയും അണികളെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ ബുദ്ധിയെ മരവിപ്പിച്ചുകൊണ്ടു വികാരത്തെ ഉണർത്തി ഇന്ത്യ മഹാരാജ്യത്തെ പരമോന്നത കോടതി ആവർത്തിച്ച് അംഗീകരിച്ച സഭാ തലവനെ അധിക്ഷേപിക്കുകയും ചെയ്യുന്ന കാഴ്ചയാണ്
അടുത്തകാലത്തായി കാണുന്നത് .അതുകൊണ്ടു സുബോധമുള്ള വിശ്വാസികൾ ഇത്തരത്തിലുള്ള പ്രകടനങ്ങളെ അവഗണിക്കാൻ തയാറാകണം
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment