കേസിൽ തോറ്റിട്ട് ദേവലോകത്തേക്ക്പ്രതിഷേധ മാർച്ച് നടത്തിയ യാക്കോബായക്കാർ
കേസിൽ തോറ്റിട്ട് യാക്കോബായക്കാർ ദേവലോകത്തേക്ക് പ്രതിഷേധ
മാർച്ച് നടത്തിയതായി വാർത്തയിൽകണ്ടു . ദേവലോകം അരമനയാണോ യാക്കോബായക്കാരുടെ
നീതി നിഷേധിച്ചത് . സുപ്രീം കോടതിവരെയുള്ള എല്ലാ കോടതികളിലും കോടിക്കണക്കിന് പണം വലിച്ചെറിഞ്ഞു പ്രഗത്ഭരായ വക്കീലന്മാരെ വച്ച് നിങ്ങൾ
കേസ് വാദിച്ചത് നീതി കിട്ടാൻ അല്ലേ ? നീതി കിട്ടേണ്ടത് ദേവലോകം അരമനയിൽ നിന്നാണോ ? ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നീതി ന്യായ കോടതികൾ ഉണ്ടല്ലോ. അവിടെയല്ലേ നിങ്ങൾ പ്രതിഷേധിക്കേണ്ടിയിരുന്നത്
?45 നീണ്ട വർഷങ്ങൾ കോടതികളിലെല്ലാം കേസ് കൊടുത്ത് നിങ്ങൾ ആയിരുന്നില്ലേ ? പിറവം പള്ളിയുടെ കേസിലും നിങ്ങൾ തന്നെയല്ലേ വാദി ?
കോടതിയായ കോടതിയെല്ലാം കയറിയിറങ്ങി പതിറ്റാണ്ടുകൾ കേസ് നടത്തിയ ശേഷം അതെല്ലാം തോറ്റ ശേഷം നിങ്ങൾ നീതി വാങ്ങുവാൻ ദേവലോകത്താണോ പോകേണ്ടത്? സഭ
യോജിക്കാൻ താല്പര്യമുണ്ടെങ്കിൽ മാത്രം പോയാൽ
പോരെ ?യാക്കോബായക്കാർക്കു എന്ത് നീതിയാണ് വേണ്ടത്? ആരാധിക്കാനുള്ള അവകാശമോ? അതിനു യാതൊരു തടസ്സവും ഇല്ല എന്ന് കോടതികൾ എല്ലാ വ്യക്തമാക്കിയിട്ടുണ്ടല്ലോ
. പിറവം പള്ളിയിൽ ആരുടേയും ആരാധനാ സ്വാതന്ത്ര്യം ആരും വിലക്കിയിട്ടില്ല. അവിടുത്തെ എല്ലാ കുടുംബങ്ങൾക്കും നിർബാധം ആരാധനയിൽ സംബന്ധിക്കും. കൂദാശാകൾ അനുഷ്ഠിക്കാം . ആരെങ്കിലും തടഞ്ഞോ ?
അന്തിയോഖ്യൻ സുറിയാനി ആരാധന ക്രമം അനുസരിച്ചു തന്നെയുള്ള ആരാധനകളാണ് പിറവം പള്ളിയിൽ നടക്കുന്നത്. ശവ സംസ്കാരം തടയുന്നുവോ
? അവിടെ ആരെങ്കിലും മരിച്ചാൽ ആ വിവരം പള്ളിയുടെ
നിയമാനുസൃത വികാരിയെ അറിയിക്കുക . അദ്ദേഹം ഏറ്റവും മാന്യമായി അത് നടത്തി തരും. അതും അന്തിയോഖ്യൻ ശവസംസ്കാര ക്രമം അനുസരിച്ചു തന്നെ. പിന്നെ ആർക്കാണ് നീതി നിഷേധിച്ചത് ? എന്ത് നീതിയാണ് നിഷേധിക്കപ്പെട്ടത് ?മലങ്കര സഭ തർക്കത്തിൽ ഇന്ത്യയുടെ
പരമോന്നത നീതിപീഠത്തിൽ നിന്ന് വ്യക്തവും സുതാര്യവുമായ ഒരു വിധി പ്രസ്താവന നിലനിൽക്കേ അതിനെ കാറ്റിൽപ്പറത്തിക്കൊണ്ട് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാൻ ശ്രമിക്കുന്ന താരാണ് ? പ്രതിഷേധ മാർച്ചിൽ പരിശുദ്ധ കാതോലിക്കാ
ബാവയുടെ കോലം
കത്തിക്കുന്നു, ചവിട്ടുന്നു, ചെരുപ്പൂരി . യാക്കോബായ
മെത്രാൻമാർ പങ്കെടുത്ത മാർച്ചിൽ ഇത്തരം സംഭവങ്ങൾ
ഉണ്ടായത് വളരെ മോശമായി പോയി.
ഇത് യാക്കോബായ
വിഭാഗത്തിന് കൂടുതൽ
ദോഷം ചെയ്യാനേ ഉപകരിക്കൂ . ഓർത്തഡോൿസ് സഭ നിലപാട് കൂടുതൽ
കർശനമാക്കാനെ ഉപകരിക്കൂ
.കാതോലിക്കാ ബാവയെ ഭയപ്പെടുത്തി എന്തെങ്കിലും
നേടാൻ കഴിയുമോ ? ഭരണഘടനയും,
വ്യവസ്ഥയും, വ്യക്തമായ നിർവ്വഹണ സംവിധാനങ്ങളുമുള്ള പ്രസ്ഥാനത്തിൻറെ തലവന് വഴിവിട്ട്
എന്തെങ്കിലും ചെയ്യാൻ
കഴിയുമോ ?
കേസുകൊടുത്തു പരാജയപ്പെട്ടാൽ, വാദി പ്രതിയുടെ വീട്ടുപടിക്കൽ സമരത്തിന് പോകുന്നത് മഹാ വിചിത്രം .യാക്കോബായക്കാരുടേതായി ഒത്തിരി
കാടൻ ഉത്തരവുകൾ സോഷ്യൽ
മീഡിയായിൽ പ്രചരിക്കുന്നുണ്ട്
. പടകുതിരയുടെ ഭാഷ പാത്രിയർക്കീസ് വിഭാഗത്തിന് വളരെ
ദോഷം ചെയ്യുന്നുണ്ട് , അത് അന്ത്യോക്യൻ സംസ്‌കാരമായി പലരും കരുതുന്നു . അണികളെ നിയന്ത്രിക്കാൻ യാക്കോബായ
നേതൃത്വത്തിന് കഴിയുന്നില്ല .1911 മുതല്‍ എല്ലാ കേസുകളും വാദിയായി കോടതിയില്‍ പോയത് പാത്രിയര്‍ക്കീസ് വിഭാഗം ആണ്. 2017 ജൂലൈ 3 വിധി വന്ന കേസില്‍ വരെ വാദി പാത്രിയര്‍ക്കീസ് വിഭാഗം അഥവാ ബാവാ കക്ഷി ആണ് എന്നുള്ള സത്യം ജനങ്ങള്‍ മനസ്സിലാക്കണം.
1958 ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി
കോടതി ചിലവ് വരെ അനുവദിച്ചുകൊണ്ട് ഉത്തരവായി, എന്നാല്‍ ആ തുക ഈടാക്കുവാനോ
വിധി നടപ്പാക്കാനോ ഓര്‍ത്തോഡോക്‌സ് സഭ നിന്നില്ല.
യോജിക്കാൻ താല്പര്യമുണ്ടങ്കിൽ 2002 ല്‍
പുത്തന്‍കുരിശില്‍ യോഗം ചേര്‍ന്ന് ഒരു സൊസൈറ്റി രൂപീകരിച്ചത് എന്തിനാണ്
? 2017 ജൂലൈ 3 ന് പരമോന്നത
കോടതി യാക്കോബായാക്കാരുടെ എല്ലാ നിലപാടുകളും
തെറ്റാണെന്ന് കണ്ടെത്തി കോടതി തള്ളിക്കളഞ്ഞു. ഒപ്പം അവര്‍ വിഘടിത വിഭാഗമാണെന്നും പള്ളികളില്‍ അവരുടെ സമാന്തര ഭരണം അവസാനിപ്പിച്ചു മലങ്കരസഭയുടെ 1934 ലെ സഭാ ഭരണഘടന
പ്രകാരം പള്ളികള്‍ ഭരിക്കപ്പെടണം എന്നും വിധിയെഴുതി . കലഹ - വ്യവഹാര രഹിതമായ ഒരു മലങ്കര സഭ ഉണ്ടാകണമെങ്കില്‍ കോടതി വിധി
നടപ്പാക്കിയേ പറ്റൂ.. ഇനിയുള്ള തലമുറ എങ്കിലും കേസുകള്‍ ഇല്ലാതെ കഴിയാന്‍ അത് അനിവാര്യമാണ്. കൂടാതെ പാവപ്പെട്ട വിശ്വാസികളുടെ നേര്‍ച്ചപ്പണത്തിന് കണക്കും സുതാര്യതയും
വേണം പള്ളികൾ
ഒരു വ്യവസ്ഥാപിത ഭരണ ക്രമീകരണത്തിന് കീഴില്‍ വരികയും ചെയ്യും.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment