POET AKKITHAM BAGS”JNANPITH AWARD IN LITERATURE.
അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം
It is a proud moment for the
people of Kerala, the book lovers in particular, as Akkitham Achuthan
Namboothiri popularly known as Akkitham, the poet of simplicity in Malayalam
literature, has been awarded with the highest honour in the official declaration
of which was announced in New Delhi on Friday.അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം. പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. 2017ല്‍ പത്മശ്രീ ബഹുമതി നൽകി രാജ്യം ആദരിച്ചിരുന്നു. 2008 ല്‍ എഴുത്തച്ഛന്‍ പുരസ്കാരവും ലഭിച്ചു. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മാണ് പ്രശസ്തകാവ്യം.
കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍,പഞ്ചവര്ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്ശമണികള്, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍.
Prof. John Kurakar
No comments:
Post a Comment