കൊട്ടാരക്കര കോളേജ് അലുംനി അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ അജ് മാൻ ബീച്ച് റിസോർട്ട് ഓപ്പൺ ആഡിറ്റോറിയത്തിൽ വച്ച് കൊട്ടാരക്കര കോളേജിലെ 29 റിട്ടയേർഡ് അദ്ധ്യാപകരെ ആദരിച്ചു .താലപൊലി ,വാദ്യമേളം എന്നിവയുടെ അകമ്പടിയോടെയാണ് തങ്ങളുടെ അദ്ധ്യാപകരെ നൂറുകണക്കിന് പൂർവ വിദ്യാർത്ഥികൾ സമ്മേളന വേദിയിലേക്ക് ആനയിച്ചത് .തങ്ങളാണ് ലോകത്തെ ഏറ്റവും വലിയധനികരെന്നും തങ്ങളുടെ ബാങ്കുകളായ ശിഷ്യർ ലോകത്ത് എവിടെയും ഉള്ളതിനാലാണ് ഇതൊന്നും അധ്യാപകർനിറഞ്ഞ മനസ്സോടെ പറഞ്ഞപ്പോൽ ചടങ്ങ് അതിധന്യമായി .അദ്ധ്യാപകരുടെ പ്രീയ ശിഷ്യർ കാൽതൊട്ട് വന്ദിച്ച് ,പൊന്നാട അണിയിച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു .എല്ലാ അധ്യാപകരും സംസാരിച്ചു . 2019 നവംബർ 15 ന് യു.എ.ഇ -ൽ നടന്ന ഈ ഗുരുവന്ദനം ഒരു ചരിത്രസംഭവമായി എന്നും രേഖപ്പെടുത്തും
No comments:
Post a Comment