Tuesday, August 25, 2026
HISTORY
HISTORY
കുരാക്കാരൻ വലിയവീട് (Kurakaran Valiyaveettil Family) എന്നത് കുറവിലങ്ങാടുള്ള ശങ്കുരിക്കൽ വലിയവീടിന്റെ (Shankurickal Valiyaveettil) ഒരു പ്രധാന ശാഖയാണ്. ഈ ശങ്കുരിക്കൽ വലിയവീട് എന്നത് ചരിത്രപ്രസിദ്ധമായ ശങ്കരപുരി (Sankarapuri) കുടുംബത്തിന്റെ ഒരു ശാഖയാണ്. [1]
വിശുദ്ധ തോമാശ്ലീഹാ വഴി ക്രിസ്തുമതം സ്വീകരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ആദ്യകാല ബ്രാഹ്മണ കുടുംബങ്ങളിൽ ഒന്നാണ് ശങ്കരപുരി. ആ നിലയ്ക്ക്, ശങ്കരപുരി മഹാകുടുംബത്തിന്റെ നേരിട്ടുള്ള ഒരു കുടുംബശാഖയോ പാരമ്പര്യമോ ആണ് കുരാക്കാരൻ വലിയ വീട്
The Sankarapuri family is one of the ancient St. Thomas Christian families of Kerala, and the Kurakaran family is a direct offshoot that migrated from Kuravilangad to Kottarakara.
The Sankarapuri Family Roots
· Origin: Tradition states the Sankarapuri family is descended from one of four Namboothiri (Brahmin) families baptized by St. Thomas the Apostle in the 1st century AD.
· Kuravilangad Settlement: Early members moved to Kuravilangad, helping build the historic Marthamariam Forane Church.
· Branches: Over centuries, the family expanded across Kerala into various branches like Thekkedathu, Pattarumadam, and Shankurickal Valiyaveedu. The global association coordinates worldwide community gatherings.
Connection to the Kurakaran Family
· The Founder: In 1705, Mr. Mathen from the Kuravilangad Shankurickal Valiyaveedu (a Sankarapuri branch) traveled to Kottarakara.
· Royal Recognition: The King of Kottarakara appointed Mathen as a palace manager, granting him agricultural lands.
· The Name: The king honored him with the title "Kariyakaran" (Manager), which evolved into the family name Kurakaran. Mathen built a home named Valiyaveedu at Kizhakketheruvu, Kottarakara, mirroring their ancestral home in Kuravilangad.
· Family Association: The Kurakaran Valiyaveettil Kudumbayogam was formally registered in 1969 to unite descendants.
Prof. John Kurakar
Saturday, May 2, 2026
ഡോ. ഗീവർഗീസ് യോഹന്നാൻ ഒരു ബഹുമുഖപ്രതിഭ ------- പ്രൊഫ്, ജോൺ കുരാക്കാർ
ഡോ. ഗീവർഗീസ് യോഹന്നാൻ ഒരു ബഹുമുഖ പ്രതിഭ
പ്രൊഫ്, ജോൺ കുരാക്കാർ
കൊട്ടാരക്കരയുടെ പ്രീയപുത്രൻ , ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ അഭിമാന ഭാജനം , കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് കോളേജിലെ പൂർവ വിദ്യാർത്ഥി ഡോ. ഗീവർഗീസ് യോഹന്നാൻ ഒരു ബഹുമുഖ പ്രതിഭയും ഒരു വിശ്വപൗരനുമാണ് . നിരവധി ലോക അവാർഡുകളാണ് അദ്ദേഹത്തെ തേടിയെത്തുന്നത് .
ഒമാനിലെ സംരംഭകനും കേരളത്തിലെ നിരവധി വിദ്യാഭാസ സ്ഥാപനങ്ങളുടെ സാരഥിയുമായ ഡോ. ഗീവർഗീസ് യോഹന്നാൻ ലോകത്ത് 28 ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ് .അമേരിക്ക ആസ്ഥാനമായ അക്കാഡമി ഓഫ് യൂണിവേഴ്‌സൽ ഗ്ലോബൽ പീസ് ഗീവർഗീസ് യോഹന്നാന് (എംജിഎം) ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ജീവകാരുണ്യ രംഗത്തെ സമഗ്രസംഭാവനകൾ മാനിച്ചാണ് ബഹുമതി.
മറ്റൊരു പ്രധാന പെട്ട അവാർഡാണ് ഇൻഡോ-അറബ് ലീഡേഴ്‌സ് പുരസ്കാരം. ഗൾഫിലും ഇന്ത്യയിലുമായി വിദ്യാഭ്യാസ, വാണിജ്യ മേഖലയിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് വേൾഡ് വൈഡ് അച്ചീവേഴ്സ് ന്യൂ ഡൽഹി നൽകുന്ന ഇൻഡോ-അറബ് വേൾഡ് എഡ്യൂക്കേഷൻ ആൻഡ് ബിസിനസ്സ് ലീഡേഴ്‌സ് പുരസ്കാരത്തിന് അർഹനായത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി മൻസൂഖ് എൽ. മണ്ഡാവിയ, കേന്ദ്ര ഉരുക്ക് വകുപ്പ് മന്ത്രി ഭഗൻസിങ് കുലസ്തെ എന്നിവരുടെ സാന്നിധ്യത്തിൽ ദുബായ് മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. സെന്ററൽ ലൈബ്രറിയുടെ ചെയർമാനായി അദ്ദേഹം തെരഞ്ഞടുക്കപെട്ടു എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനം എത്ര മഹത്തരമാണെന്ന് ഓർക്കണം
കഴിഞ്ഞ നാലര പതിറ്റാണ്ടിലധികമായി ഒമാനിലുള്ള അദ്ദേഹം പ്രമുഖ നിർമ്മാണ കമ്പനിയായ നദാൻ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും കേരളത്തിലെ എംജിഎം ഗ്രൂപ്പ് വിദ്യാഭാസ സ്ഥാപനങ്ങളുടെ ചെയർമാനുമാണ്. ഗ്രൂപ്പിന്റെ കീഴിൽ കേരളത്തിൽ വിവിധയിടങ്ങളിലായി സ്‌കൂളുകൾ, കോളേജുകൾ, എൻജിനീയറിംഗ്-പോളിടെക്‌നിക്, ഫാർമസി കോളേജുകളടക്കം 28 ഓളം സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. വിദ്യാഭാസ രംഗത്ത് നൂതന പദ്ധതികളിലൂടെ മികച്ച നിലവാരത്തിലേക്ക് ഈ സ്ഥാപനങ്ങളെ മാറ്റിയെടുക്കാൻ കഴിഞ്ഞു. ജീവകാരുണ്യ രംഗത്തെ സജീവസാന്നിധ്യമായ എംജിഎം ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപക ചെയർമാനും, യോഹാൻ ഫിലിംസിന്റെ സാരഥിയുമാണ് ഡോ. ഗീവർഗീസ് യോഹന്നാൻ.
പ്രവാസി സംരഭകനും എംജിഎം ഗ്രൂപ്പ് ചെയർമാനുമായ ഡോ. ഗീവർഗീസ് യോഹന്നാനെ ഫൂഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) ഉപദേശക സമിതി അംഗം കൂടിയാണ് . മാനവസേവയാണ് മാധവ സേവ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഡോ: ഗീവർഗീസ് യോഹന്നാൻ .ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം . അദ്ദേഹത്തിന്റെ പ്രവാസ ജീവിതവും സ്വദേശ ഇടപെടലുകളും ലോകമാസകലം ശ്രദ്ധിക്കപ്പെട്ട നിലയിൽ വ്യത്യസ്തങ്ങളായ ജീവിത വഴികളിൽ നിർണ്ണായകമായ സേവനമുദ്രകൾ പതിപ്പിച്ച് മുന്നേറുന്ന വ്യക്തിയാണ് . എളിമയുടെ തെളിമ കൊണ്ട് എല്ലാവരെയും കീഴടക്കാൻ സാധിച്ച വ്യക്തിയാണ് ഡോ ഗീവർഗ്ഗീസ് യോഹന്നാൻ .അദ്ദേഹം ലോകത്തിനു നൽകിയ ഒരു സംഭാനകളും മറ്റും അദ്ദേഹത്തിന്റെ പുണ്യവും സ്വന്തം ഗുരുത്വവും ദൈവാധീനവുമാണ്.അദ്ദേഹം സ്ഥാപിച്ച സ്കൂളുകളും കോളേജുകളും ഏറെ വ്യത്യസ്തത പുലർത്തുന്ന സ്ഥാപനങ്ങളാണ് . കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ഉതകുന്ന ലൈബ്രറികളും റീഡിങ് റൂമുകളും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഉണ്ട് .വിദ്യാഭ്യാസത്തിനപ്പുറം കുട്ടികൾക്ക് മാനസികമായും ആത്മീയമായും കരുത്ത് പകരുന്ന സ്പെഷ്യൽ ക്ലാസുകൾ, മാതാപിതാക്കളെ എങ്ങനെ ബഹുമാനിക്കണം എന്ന പഠിപ്പിക്കൽ, ഇതെല്ലാം എം ജി എം ഗ്രൂപ്പിന്റെ സവിശേഷതകളാണ് . ലോകത്ത് എവിടെ ദുരന്തമുണ്ടായാലും അതിൽ മനം നൊന്തു വേദനിക്കുന്ന വ്യക്തിയാണ് ഗീവർഗ്ഗീസ് യോഹന്നാൻ .
ഒമാനിൽ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുന്ന നാഥാൻ എന്ന വലിയ കമ്പനിക്ക് കഴിയുന്നുണ്ട് . അദ്ദേഹത്തിന്റെ ആത്മകഥ " ആകയാൽ സ്നേഹം മാത്രം എന്ന് അദ്ദേഹത്തിൻ്റെ പുസ്തകം ആരെയും ചിന്തിപ്പിക്കുന്നതും ആകർഷിക്കുന്നതും ആണ്. വയനാട് ദുരന്തമേഖലയിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള കൈത്താങ്ങ് നൽകുകയും, തിരുവനന്തപുരം കഴക്കൂട്ടത്ത് എം ജി എം ഡിഫറന്റ്ലി എബിൾഡ് സ്കൂൾ, സ്ഥാപിച്ചു പാവപ്പെട്ടവർക്ക് വിവിധങ്ങളായ ചാരിറ്റി പ്രവർത്തനങ്ങൾ നൽകിയും, നാനാജാതി മതസ്ഥരുടെയും പ്രിയപ്പെട്ട വ്യക്തിയായി അദ്ദേഹം മാറി .
കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് കോളേജിലും കൊല്ലത്തും വിദ്യാഭ്യാസം പൂർത്തിയാക്കി 1971 ഗ്രാജുവേറ്റ് ട്രെയിനിയായി ഫെഡറൽ ബാങ്ക് ജോലിയിൽ പ്രവേശിച്ചു. 1973 ൽ ഒമാൻ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയിൽ അക്കൗണ്ട് ആയി പ്രവാസ ജീവിതം തുടങ്ങി . 32 വർഷം ഈ കമ്പനിയിൽ പ്രവർത്തിച്ച അദ്ദേഹം ജനറൽ മാനേജരായി ഉയർന്നു. 2006 ഒമാനിൽ നാഥൻ കൺസഷൻ ആരംഭിച്ചു . ഇപ്പോൾ അതിൻ്റെ മാനേജിംഗ് ഡയറക്ടർ ആണ്. 1994 കൊട്ടാരക്കരയിൽ മാർ ഗ്രീഗോറിയോസ് മെമ്മോറിയൽ റസിഡൻസ് പബ്ലിക് സ്കൂൾ ആരംഭിച്ചു. ഇപ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മുപ്പതിലധികം സ്ഥാപനങ്ങളായി അത് വളർന്നു പന്തലിച്ചു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ വൈസ് ചെയർമാൻ ആണ് . ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉപദേശക സമിതി അംഗമാണ്. സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന 250 വിദ്യാർത്ഥികൾക്ക് അധ്യായന വർഷത്തിൽ എംജിഎമ്മിന്റെ കോളേജുയോഹന്നാൻ
അദ്ദേഹത്തിന്റെ സ്കൂളുകളിൽ 100% സ്കോളർഷിപ്പോടെ പഠിക്കാവുന്ന മമ്മൂക്കയുടെ വിദ്യാമൃതം പദ്ധതി പ്രത്യേകം ശ്രദ്ധേയമാണ്. അമേരിക്ക ആസ്ഥാനമായ അക്കാദമി ഓഫ് യൂണിവേഴ്സൽ നോവൽ പീസ് ഓണറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് വിവിധ രാജ്യങ്ങളിൽ നിന്ന് സംഘടനകളിൽ നിന്ന് നൂറുകണക്കിന് പുരസ്കാരങ്ങൾ ഇന്ത്യൻ പ്രസിഡണ്ട് മുതൽ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ വിവിധ മന്ത്രിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുതൽ എംപിമാർ എംഎൽഎമാർ സഭകൾ, സമുദായങ്ങൾ, വിവിധ മതങ്ങൾ എല്ലാം പ്രിയപ്പെട്ട ഡോക്ടർ ഗീവർഗീസ് യോഹന്നാന്റെ പ്രവർത്തനങ്ങളുടെ അംഗീകാരമായി പുരസ്കാരങ്ങളും അവാർഡുകളും ആയി ഇദ്ദേഹത്തെ തേടിയെത്തി .ഓരോ അംഗീകാരങ്ങളും വരുമ്പോൾ വിനയാന്വിതനാകുന്നത് ഇദ്ദേഹത്തിൻ്റെ ശീലമാണ്.ദൈവം മുമ്പിൽ ശിരസ്സ് നമിച്ചു ദൈവത്തിനു മാത്രം നന്ദി പറയുന്ന പ്രിയപ്പെട്ട ഡോക്ടർ ഗീവർഗീസ് യോഹന്നാൻ ആത്മിക രംഗത്തും ഭൗതിക രംഗത്തും ഉള്ളവർക്കെല്ലാം മാതൃകയാണ്. ഒന്നിനും അഹങ്കരിക്കാത്ത മനസ്സ്, മറ്റുള്ളവരുടെ നന്മ മാത്രം മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തനരീതി, ആരോടും അസൂയ ഇല്ലാത്ത മനസ്സിൻ്റെ ഉടമ. സ്നേഹത്തിന്റെയും സേവനത്തിന്റെയും കാരുണ്യത്തിന്റെയും ആൾരൂപം ഇതാണ് ഡോ ഗീ വർഗ്ഗീസ് യോഹന്നാൻ .പതിനായിരം പേർക്ക് ജോലി നൽകുന്ന കൊട്ടാരക്കരയിലെ ഒരു വലിയ മനുഷ്യനാണു ഡോ . ഗീവർഗ്ഗീസ് യോഹന്നാൻ . ഡോ . ഗീവർഗ്ഗീസ് യോഹന്നാന് ആരോഗ്യവും ആയുസ്സും കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് എന്ന സംസ്ഥാന സംഘടന നേരുന്നു
പ്രോഫ . ജോൺ കുരാക്കാർ ,
പ്രസിഡന്റ് , കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ്
.
Wednesday, April 22, 2026
മാതാ ഗുരു പ്രിയയുടെ 75 മാത് ജന്മദിനം വിശ്വശാന്തി ദിനമായി ആചരിച്ചു . പ്രൊഫ്, ജോൺ കുരാക്കാർ നടത്തിയ ഉൽഘാടന പ്രസംഗത്തിൽ നിന്ന്
മാതാ ഗുരു പ്രിയയുടെ 75 മാത് ജന്മദിനം വിശ്വശാന്തി ദിനമായി ആചരിച്ചു . പ്രൊഫ്, ജോൺ കുരാക്കാർ നടത്തിയ ഉൽഘാടന പ്രസംഗത്തിൽ നിന്ന്
ആദരണീയനായ അധ്യക്ഷൻ ,പ്രിയ സഹോദര സഹോദരിമാരേ,ഇന്ന് നാം ഇവിടെ ഒത്തുചേർന്നിരിക്കുന്നത് ഒരു മഹത്തായ ആത്മീയ വ്യക്തിയുടെ 75മാത്
ജന്മ ദിനം ആഘോഷിക്കുന്നതി നു വേണ്ടിയാണ് . മനുഷ്യസ്നേഹവും ആത്മീയതയും ഒരുമിച്ച് ചേർന്ന ഒരു ജീവിതമാണ് ശ്രിമതി മാതാ ഗുരു പ്രീയയുടേത് .ശ്രീനാരായണ ഗുരുവിൻറെ മഹത്തായ ഉപദേശങ്ങളാൽ പ്രചോദിതയായ മാതാ ഗുപ്രീയ, “ഒരുജാതി, ഒരുമതം, ഒരുദൈവം” എന്ന സന്ദേശം ജീവിതത്തിൽ ആവിഷ്കരിച്ച വ്യക്തിയാണ് .മാതാ പഠിപ്പിക്കുന്നത്
സ്നേഹത്തിന്റെ ശക്തിയാണ്. മനുഷ്യരെ ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിക്കാതെ, എല്ലാവരെയും ഒരുപോലെ കാണുന്ന ദർശനം അവർ പിന്തുടർന്നു. അതിനാൽ തന്നെയാണ് അവർ അനേകം ആളുകൾക്ക് അവർ ഒരു പ്രചോദനമായി മാറിയത്.
അവരുടെ സേവനജീവിതം സമൂഹത്തിന്റെ താഴ്ന്നവർക്കും നിരാകരിക്കപ്പെട്ടവർക്കും ഒരു ആശ്വാസമായി മാറി. കരുണയും ദയയും നിറഞ്ഞ ഒരു ഹൃദയം മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് ആണെന്ന് അവർ തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നു . മനുഷ്യസ്നേഹം എല്ലാറ്റിനും മേലാണ്. മനുഷ്യനെ മനുഷ്യനായി കാണുക, അവന്റെ ദുഃഖങ്ങളെ മനസ്സിലാക്കുക, അവന്റെ ജീവിതത്തിൽ ഒരു പ്രകാശമായി മാറുക — ഇതാണ് അവർ
പഠിപ്പിക്കുന്നത് .അവർ ഒരിക്കലും പ്രശസ്തിക്കോ സ്ഥാനത്തിനോ വേണ്ടി പ്രവർത്തിച്ചില്ല. പകരം, ശാന്തമായ സേവനത്തിലൂടെ അവൾ അനേകം ഹൃദയങ്ങളിൽ സ്ഥാനം നേടി. ദരിദ്രരെയും രോഗികളെയും നിരാകരിക്കപ്പെട്ടവരെയും അവൾ തന്റെ കുടുംബാംഗങ്ങളായി കണ്ടു. അവർക്കായി അവൾ ചെയ്ത സേവനം ഇന്നും അനേകർക്ക് പ്രചോദനമാണ്.
ഇന്ന് നാം ജീവിക്കുന്ന സമൂഹവും പലവിധ പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണ്. മതപരമായ ഭിന്നതകൾ, സാമൂഹിക വിവേചനങ്ങൾ, അസഹിഷ്ണുത — ഇവയെല്ലാം നമ്മെ വിഭജിക്കാൻ ശ്രമിക്കുന്നു. ഇത്തരം ഒരു കാലഘട്ടത്തിലാണ് ണ് നാം ജീവിക്കുന്നത് .സ്നേഹവും കരുണയും മനുഷ്യന്റെ ഏറ്റവും വലിയ ശക്തിയാണ് സേവനം ഒരു കടമ മാത്രമല്ല, ഒരു ദൈവിക ദൗത്യമാണ് ,വിവേചനങ്ങളില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്
ആത്മീയതയും മാനവികതയും കൈകോർത്ത് നടക്കണം
“സർവേ ഭവന്തു സുഖിനഃ
സർവേ സന്തു നിരാമയാഃ।
സർവേ ഭദ്രാണി പശ്യന്തു
മാ കശ്ചിദ് ദുഃഖഭാഗ്ഭവേത്॥”“ഇത് ഒരു പ്രാർത്ഥന മാത്രമല്ല…
ഇത് ഒരു ഉത്തരവാദിത്വമാണ്!എല്ലാവരും സന്തോഷികളാകട്ടെ എന്ന് പറയുമ്പോൾ അത് നമ്മുടെ പ്രവർത്തനങ്ങളിലൂടെ സാക്ഷാത്കരിക്കേണ്ടതാണ്!”“ഒരു വിശക്കുന്നവന് ഭക്ഷണം നൽകുമ്പോൾ…ഒരു രോഗിയെ ആശ്വസിപ്പിക്കുമ്പോഒരു മനുഷ്യന് പ്രത്യാശ നൽകുമ്പോൾ…ഈ ശ്ലോകം ജീവിക്കുന്നു!”എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ…എല്ലാവരും രോഗമില്ലാതെ ആരോഗ്യത്തോടെ ഇരിക്കട്ടെ…എല്ലാവർക്കും നല്ലതും ശുഭകരവുമായ കാര്യങ്ങൾ കാണാനും അനുഭവിക്കാനും സാധിക്കട്ട.ആരും ദുഃഖം അനുഭവിക്കേണ്ടി വരാതിരിക്കട്ട.ഇത് സർവ്വജനക്ഷേമം ആശംസിക്കുന്ന ഒരു മഹത്തായ പ്രാർത്ഥനയാണ് — എല്ലാവർക്കും നന്മയും സമാധാനവും നേരുന്ന ശ്ലോകം. സകലരും സുഖവും
സന്തോഷത്തോടും
സമാധാനത്തോടും കൂടി ഇരിയ്കട്ടെ .മാനവസേവയാണ് മാധവസേവ എന്ന സത്യം എല്ലാവരും ഉൾക്കൊള്ളണം




